പാടാം ഇനിയൊരു ഗാനം
മധുര മനോഹര ഗാനം
സഹൃദയ ഹൃദയദളങ്ങളിലെഴുതിയ
പരിചിതമാമൊരുഗാനം
ഓര്‍മ്മയിലഴലിന്‍ പീലിതലോടും
പ്രിയമൊരു സ്വാഗതഗാനം......
മഴയുടെ വിരലുകള്‍ തഴുകുംതന്ത്രിയില്‍
പഴയൊരുഗീതകമുണരുന്നൂ
പലകുറിയൊന്നായൊഴുകിയവഴിയില്‍
ചിതറിയചിരികള്‍ കിലുങ്ങുന്നൂ
വളര്‍ന്നസ്നേഹത്തോപ്പില്‍,
വിടര്‍ന്ന വര്‍ണ്ണപ്പൂവായ്,
ഇനിയുമൊരരുണിമപടരുംപുലരിയില്‍
സ്നേഹ സ്വാഗതഗീതമിതാ...
( പാടാം.......)
സൗഹൃദ ചന്ദന ഗന്ധമലിഞ്ഞ
മനസ്സിലൊരാരവമുണരുന്നൂ
കല്പന കനകവിളക്കുകളില്‍നവ
ദീപസഹസ്രമൊരുക്കുന്നൂ
നിറഞ്ഞമേഘക്കണ്ണില്‍,
നിവര്‍ന്നവാര്‍മഴവില്ലായ്,
നോവുകളകലുമൊരനുപമവേളയില്‍
സ്നേഹ സ്വാഗത ഗീതമിതാ.....
(പാടാം..........)