Showing posts with label കാഴ്ച. Show all posts
Showing posts with label കാഴ്ച. Show all posts

3 Dec 2008

കാഴ്ച

വെറുതേ വാക്കിന്‍ മുള്‍മുനകൊണ്ടുള്‍-
ച്ചുവരില്‍ കോറിവരയ്ക്കുമ്പോള്‍,
സഹൃദയനാമീ പാവത്തിന്‍ പ്രിയ-
വികൃതികളെന്നു സഹിക്കുക നീ.
വേദനയുടെ ചെറു മുളളുകളുളളില്‍,
പിരിയും നേരം കൊണ്ടാലേ..
വിരഹപ്പെരുമഴയില്‍ സുഖമുള്ളൊരു
നോവായെന്നെ കാണൂ നീ.....