Showing posts with label ദൂരം. Show all posts
Showing posts with label ദൂരം. Show all posts

3 Dec 2008

ദൂരം

ഇരുവഴിക്കിനിയെത്ര ദൂരംനടന്നാല്‍
അകലുവാനാകുമെന്നാരറിഞ്ഞൂ
മിഴികളില്‍ മഴയെത്ര പെയ്തൊഴിഞ്ഞാലിനി
ഓര്‍മ്മകള്‍ മായുമെന്നാരറിഞ്ഞൂ
ഇനിയെത്ര രാപ്പകല്‍മിഴിചിമ്മിയാല്‍ നിന്റെ
നിഴലകന്നൊരുവേള ഞാന്‍ നടക്കും
ഇനിയേതു തണലില്‍ തപംചെയ്യുകില്‍ വിരഹ
താപത്തിലുരുകുമെന്‍ തനു തണുക്കും
ഇനിയേതു കടലില്‍ കുളിച്ചുവന്നാല്‍
നിന്റെ സ്നേഹത്തിനുദകക്രിയയായിടും...