Showing posts with label ഡീല്‍ ഓര്‍ നോണ്‍ ഡീല്‍. Show all posts
Showing posts with label ഡീല്‍ ഓര്‍ നോണ്‍ ഡീല്‍. Show all posts

20 Mar 2010

ഡീല്‍ ഓര്‍ നോണ്‍ ഡീല്‍


നീ കടുത്തൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍,
ഞാനതാവര്‍ത്തിക്കില്ലായിരുന്നെന്നു തോന്നിയിട്ടുണ്ട്.
കടുപ്പിച്ചു പറയാനാവാതെ നീ കുഴങ്ങുന്നതു കണ്ടിട്ടും
നീപറയും വരെ തുടരാമെന്നു കരുതിയിട്ടുണ്ട്
പിന്‍വാങ്ങിയാല്‍ നീയാശ്വ‍സിച്ചേനേ
എന്നറിഞ്ഞുകൊണ്ടുതന്നെ വീണ്ടും വീണ്ടും
വേഗത്തില്‍ നിന്നെക്കുഴിച്ചാഴ്ന്നിറങ്ങിയിട്ടുണ്ട്
അളമുട്ടിയാലും കടിക്കില്ലെന്ന നിന്റെ വാശിയുടെ തണലില്‍
ഒന്നുമറിയാത്തവളെപ്പോലെ ഉറക്കംനടിച്ചിട്ടുമുണ്ട്.
എന്തിനെന്നല്ലേ , നിനക്കും എനിക്കുമറിയാം
ഇന്നല്ലെങ്കില്‍ നാളെ,
ഒരു ഡീല്‍....
ഒരു ഭൂമി കുലുക്കത്തില്‍,
ഒരു സുനാമിയില്‍ ,
ഒരു കുഴി ബോംബില്‍ ,
ഒരു കൈത്തോക്കില്‍ ,
ഒരു സാരിത്തുമ്പിലെങ്കിലും.....