Showing posts with label ശിശിരം. Show all posts
Showing posts with label ശിശിരം. Show all posts

3 Dec 2008

ശിശിരം

സൗഹൃദത്തിനും ഋതുഭേദമുണ്ടെങ്കില്‍,
ഇതു നമുക്കുളള ശിശിരകാലം.
മോഹങ്ങളിലകളായടരുന്ന കാലം,
മിഴിനീരുമഞ്ഞായുറയുന്ന കാലം,
പറയുവാനുണ്ടെന്നു തോന്നുന്നപലതും...
പറയുവാനാവാതെപോകുന്നകാലം.
കാണാതിരിക്കുകില്‍ കരള്‍നോവും കാലം
കണ്ടെങ്കില്‍ കനല്‍വീണു മിഴിപൊള്ളും കാലം
ഇതുതന്നെ കുളിരുള്ള ശിശിരകാലം,എങ്കി-
ലിതുതന്നെ നമ്മുടെ പ്രണയകാലം.