Showing posts with label ഭ്രാന്ത്. Show all posts
Showing posts with label ഭ്രാന്ത്. Show all posts

22 Dec 2008

ഭ്രാന്ത്

പെയ്തൊഴിയാന്‍ ഇഷ്ടമില്ലാത്തൊരു
കാര്‍മേഘമായി,
ഭാരമില്ലായ്മകൊണ്ട്
ആകര്‍ഷണങ്ങളെ ജയിച്ച്,
നീയാകുന്ന നീലാകാശത്തങ്ങനെ
യഥേഷ്ടം
ഒഴുകിനടക്കാന്‍വേണ്ടിയായിരുന്നല്ലോ
ഇരുട്ടറയിലെ ചങ്ങലകളുടെ
തണുത്ത ആലിംഗനങ്ങളേറ്റുണരുന്ന
വേദനയുടെ കിലുക്കങ്ങളില്‍
ഞാനെന്നെ ഭ്രാന്തമായാവാഹിച്ചത്....