പദപ്രയോഗങ്ങളുടെ അമിതലാളിത്യം,
നിഗൂഢകല്പനകളുടെ അഭാവം,
പ്രണയചാപല്യത്തിനപ്പുുുറം
വിപ്ലവാത്മകഉത്തരാധുനികതയിലേക്ക്
വളര്‍ന്നു വികസിക്കാത്ത പെണ്ണെഴുത്ത്
പ്രസിദ്ധീകരണയോഗ്യമല്ലാത്തതിനാല്‍
താങ്കളുടെകവിത തിരിച്ചയ്ക്കുന്നു.
ക്ഷമിക്കണം,
മനസ്സിലായില്ലസുഹൃത്തേ?
അതുതന്നെ കവിതാലക്ഷണം.
ഒറ്റവായനയിലൊന്നുംമനസ്സിലാകാതെ,
കലുഷിതമായഅനുവാചകഹൃദയംകൊണ്ട്
അമ്മാനമാടാനുള്ളസിദ്ധിയാണുകവിത്വം.
കുനിഞ്ഞശിരസ്സോടെ തിരിച്ചെത്തുമ്പോള്‍,
കുഞ്ഞിനു കൊടുക്കാനുള്ള പാലില്‍
അമ്മവെള്ളം ചേര്‍ക്കുന്നു.....
പശൂമ്പാലു മുലപ്പാലോളം നേര്‍പ്പിക്കണം.
ഇല്ലെങ്കില്‍ ...???
ദഹനക്കേടുവരും ,
കുടിച്ചതതുപോലെ പുറത്തെത്തും അത്രന്നെ....