3 Dec 2008

കടം

ആഴമേറിയൊരു സൗഹൃദത്തിനിടയില്‍,
പൊടുന്നനെ നീയെന്റെ ശത്രുവായെങ്കില്‍,
നിന്നില്‍നിന്നു ഞാന്‍
വിലപ്പെട്ടതെന്തോ കടംകൊണ്ടിരിക്കണം.
തിരിച്ചു നല്കാതെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്
പൊന്നും,പണവുമല്ലെങ്കില്‍ തീര്‍ച്ച....
അതു നിന്റെപ്രണയമായിരിക്കണം

4 comments:

  1. തീര്‍ച്ച....
    അതു പ്രണയമായിരിക്കണം

    ReplyDelete
  2. ശരിയാ.. അത് പ്രണയം ആവും.

    ReplyDelete
  3. കിട്ടുന്നതാണോ കൊടുക്കുന്നത്.
    പ്രണയമടക്കം ഒന്നും എപ്പോഴും ഒരു രൂപത്തിലല്ലല്ലോ.
    നമ്മള്‍ എത്ര കടപ്പെട്ടവര്‍.

    ReplyDelete
  4. വരികള് ശക്തംതന്നെ. പക്ഷെ, തിരിച്ചു നല്കാതെ പിടിച്ചുവെച്ച പ്രണയം ശത്രുതയ്ക്ക് കാരണമാവുമോ

    ReplyDelete