7 Feb 2009

ആ ദശദിന ക്യാമ്പ്........

ഒന്നുമില്ലായ്മയില്‍നിന്നുംതുടങ്ങിയി-
ന്നറ്റമില്ലായ്മയെത്തൊട്ടുനില്ക്കേ
മനസ്സെന്നപൂത്തുമ്പിയാരോതുറന്നിട്ട
വാതിലിലൂടേപറന്നുപോയീ

നനവുള്ളമിഴികളെ കണ്ടറിഞ്ഞൂപിന്നെ
അലിവുള്ളഹൃദയങ്ങള്‍ തൊട്ടറിഞ്ഞൂ
വഴിയുന്നപുഞ്ചിരിത്തേന്‍നുകര്‍ന്നൂനല്ല
നിറമുള്ളസ്വപ്നങ്ങള്‍ പങ്കുവെച്ചൂ

കത്തും വിശപ്പിന്റെ വിളിമറന്നൂനെഞ്ചി-
ലെരിയുന്ന നോവിന്റെ കഥമറന്നൂ
കരയുന്നമിഴിയോടെ പുഞ്ചിരിച്ചൂവീണു-
പോകിലും തളരാതെ പിച്ചവെച്ചൂ

കൈവിട്ടകനവിനോടൊപ്പംനടക്കുമെന്‍
നിനവിനെ മെല്ലെ പിടിച്ചുവെച്ചൂ
എന്നെയറിയുവാനെന്നിലേക്കാദ്യമായ്
കണ്ണാടിമെല്ലെ ത്തിരിച്ചുവെച്ചൂ

ഞാനെന്ന നേരിനെകണ്ടറിഞ്ഞൂഎനി-
ക്കെന്നോടുപുഞ്ചിരിക്കാന്‍കഴിഞ്ഞൂ
നീയെന്‍വിരല്‍തൊട്ടതില്പിന്നെ നെഞ്ചിലെ
നീ പോയി ഞാന്‍പോയി നമ്മളായി

ഒറ്റയ്ക്കു താണ്ടുവാനാവാത്തദൂരങ്ങള്‍
ഒപ്പം തുഴഞ്ഞുനാം കീഴടക്കി
ആവതില്ലെന്നുള്ള വേവലാതികളെ
ആവോളമങ്ങു തുടച്ചുനീക്കി.

എന്നും കണികണ്ടുണരുവാനാനല്ല
പത്തുദിനങ്ങള്‍ കണിക്കുവെച്ചു
തോറ്റോടുവാനിനി ഞാനില്ലയെന്നെന്റെ
ആത്മാവിലാരോ കുറിച്ചുവെച്ചൂ.....

6 comments:

  1. നല്ല താളമുണ്ട്‌ വായിക്കാൻ, നന്നായിരിക്കുന്നു

    ReplyDelete
  2. രഘുവിനും,വരവൂരാനും നന്ദി.ഇനിയും വരണം.

    ReplyDelete
  3. ദശദിനക്യാമ്പുകൾ എനിക്കും മറക്കാനാവാത്തവയാണ്... ഒരു എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആയിരുന്നു ഞാനും.

    നല്ല വരികൾ.

    ReplyDelete
  4. good.azhuthu.be sharper.read esra pound.dr.kgbalakrishnan 9447320801 drbalakrishnankg@gmail.com poet,essay writer,sr.doctor modern medicine.

    ReplyDelete
  5. ഒന്നുമില്ലായ്മയില്നിന്നും തുടങ്ങി അറ്റമില്ലായ്മയില് തൊട്ടു നില്ക്കുമ്പോള് തോറ്റോടേണ്ട കാര്യമേയില്ല. മുന്നോട്ട്. കരുത്തുണ്ട്, വരികള്ക്ക്.

    ReplyDelete