13 Apr 2010

കൊന്നപ്പൂക്കള്‍....


ഇത്തിരി കൊന്നപ്പൂവാണെങ്കിലെന്തെന്നെ വിഷു-
വെന്നുകേള്‍ക്കുമ്പോഴേ നീ ആദ്യമോര്‍ത്തീടാറില്ലേ..?
ഇത്തിരിനേരത്തേക്കാണെങ്കിലുംഞാനേകിയോ-
രക്കണിച്ചന്തം നെഞ്ചില്‍മായാതെ നില്‍ക്കുന്നില്ലേ..?
ഇനിയും വന്നുംപോയുമിരിക്കും വിഷുവെന്നാല്‍,
മറക്കാതുള്ളില്‍ വിടര്‍ന്നടരും കൊന്നപ്പൂഞാന്‍...

12 comments:

  1. പ്രിയ കവിയ്ക്ക്...
    വിഷു ആശംസകള്‍...

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു...
    വിഷു ആശംസകള്‍...

    ReplyDelete
  3. ഇവിടെയുണ്ടായിരുന്നു ഞാനെന്നോതാ-
    നൊരു തൂവല്‍ കൊഴിച്ചാല്‍ മതി
    എന്നു സുഗതകുമാരി എഴുതിയ പോലെ.

    മതി ഇത്രയും പറഞ്ഞാല്‍ മതി. മഞ്ചാടിക്കുള്ളില്‍ ആനയെ ഒതുക്കുന്ന പോ‍ലൊരു കൈകിടുക്ക് ഇവിടുണ്ട്. വെളിച്ചത്തിന്നോമന്മകളെ എന്നു വൈലോപ്പിള്ളി വിലിച്ച പൊലെ.

    ഒരു പൂവിതള്‍ പോലും ഞാന്‍ പൊട്ടിച്ചിടില്ല
    നീ ചന്തം വിടര്‍ത്തി കൊഴിയും വരെ.
    ഒരു നേരവും ഞാന്‍ നിന്നെ മറന്നിടില്ല
    അട്റ്റുത്ത ഋതുവിലും നീ വിരുന്നു വരും വരെ.

    എന്നെനിക്കും പറയാന്‍ തോന്നൂന്നു.
    നല്ലത് നീനാ.

    ReplyDelete
  4. വിടര്‍ന്നടരും കൊന്നപ്പൂഞാന്‍...

    കൊന്നപ്പൂവല്ല, നാം 'കൊന്ന പൂവ്'

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നന്ദി ഗോപി, രഞ്ജിത്,ജിഷാദ്, നല്ലൊരു കവിതകൂടിത്തന്ന സുരേഷ് മാഷ്,കൊന്ന പൂവെന്നു വേദനയോടെ തിരുത്തിയ ഇസ്മയില്‍ എല്ലാര്‍ക്കും വീണ്ടും വരിക ഇതിലേ.....

    ReplyDelete
  7. കൊന്നപ്പൂവ് പോലെ മനോഹരമായ വരികള്‍.

    ReplyDelete
  8. ഗുഡ്....... നല്ല എഴുത്ത്...

    ReplyDelete
  9. കുഞ്ഞു കവിത.. നന്നായിട്ടുണ്ട്

    ReplyDelete
  10. നല്ല വരികള്‍ തന്നെ

    ReplyDelete