2 Dec 2008

പ്രണയം

ജീവിതമെന്ന തെരുവുസര്‍ക്കസ്സില്‍,
‍ഞാണിന്‍മേല്‍ക്കളിയത്രേ പ്രണയം
എന്റെ ഹൃദയത്തില്‍നിന്നും,നിന്റെ ഹൃദയത്തിലേക്ക്
വലിച്ചുകെട്ടിയ ഞാണിലൂടെ
നിന്നിലേക്ക് ഞാനും,എന്നിലേക്ക് നീയും
നടന്നടുക്കുന്ന അതിസാഹസികത
നീവരുവോളം കാത്തുനില്‍ക്കാനെനിക്കും
ഞാന്‍ വരുവോളം കാത്തുനില്‍ക്കാന്‍ നിനക്കും
ക്ഷമയില്ലാത്തിടത്ത് ,
അനിവാര്യമായൊരു കൂട്ടിമുട്ടലില്‍
ആദ്യം അടിപതറിയതാര്‍ക്കായിരുന്നു?
നീ കാണികളെ ഭയക്കുന്നെന്നു ശാസിക്കുമ്പോഴെനിക്കോ?
എനിക്കു തിടുക്കമേറിയെന്നു പരാതിപ്പെടുമ്പോള്‍ നിനക്കോ?
രണ്ടായാലെന്ത്, കളിപിഴച്ചാല്‍ ശേഷം
പലായനം....................

2 comments:

  1. pranayam pashe kurachu pazhakiya veenjayippoyi. pranayathekurichu p.r.ratheesh ezhuthiya kavitha.

    Orikkal peithaal mathi jeevitham muzhuvan chornnolikkan"

    varatte puthiya kandupiduthangal.

    ReplyDelete
  2. വരികള് നല്ലത്. പക്ഷെ, പ്രണയത്തെ ഇങ്ങനെയല്ലല്ലോ മറ്റു കവിതകളില് നീന വരച്ചുവെച്ചത്.

    ReplyDelete