ജീവിതമെന്ന തെരുവുസര്‍ക്കസ്സില്‍,
ഞാണിന്മേല്ക്കളിയത്രേ പ്രണയം
എന്റെ ഹൃദയത്തില്‍നിന്നും,നിന്റെ ഹൃദയത്തിലേക്ക്
വലിച്ചുകെട്ടിയ ഞാണിലൂടെ
നിന്നിലേക്ക് ഞാനും,എന്നിലേക്ക് നീയും
നടന്നടുക്കുന്ന അതിസാഹസികത
നീവരുവോളം കാത്തുനില്ക്കാനെനിക്കും
ഞാന്‍ വരുവോളം കാത്തുനില്ക്കാന് നിനക്കും
ക്ഷമയില്ലാത്തിടത്ത് ,
അനിവാര്യമായൊരു കൂട്ടിമുട്ടലില്‍
ആദ്യം അടിപതറിയതാര്ക്കായിരുന്നു?
നീ കാണികളെ ഭയക്കുന്നെന്നു ശാസിക്കുമ്പോഴെനിക്കോ?
എനിക്കു തിടുക്കമേറിയെന്നു പരാതിപ്പെടുമ്പോള്‍ നിനക്കോ?
രണ്ടായാലെന്ത്, കളിപിഴച്ചാല്‍ ശേഷം
പലായനം....................
pranayam pashe kurachu pazhakiya veenjayippoyi. pranayathekurichu p.r.ratheesh ezhuthiya kavitha.
ReplyDeleteOrikkal peithaal mathi jeevitham muzhuvan chornnolikkan"
varatte puthiya kandupiduthangal.
വരികള്‍ നല്ലത്. പക്ഷെ, പ്രണയത്തെ ഇങ്ങനെയല്ലല്ലോ മറ്റു കവിതകളില്‍ നീന വരച്ചുവെച്ചത്.
ReplyDelete