13 Dec 2008

പെെണ്ണെഴുത്ത്

പദപ്രയോഗങ്ങളുടെ അമിതലാളിത്യം,
നിഗൂഢകല്പനകളുടെ അഭാവം,
പ്രണയചാപല്യത്തിനപ്പുുുറം
വിപ്ലവാത്മകഉത്തരാധുനികതയിലേക്ക്
വളര്‍ന്നു വികസിക്കാത്ത പെണ്ണെഴുത്ത്
പ്രസിദ്ധീകരണയോഗ്യമല്ലാത്തതിനാല്‍
താങ്കളുടെകവിത തിരിച്ചയ്ക്കുന്നു.

ക്ഷമിക്കണം,
മനസ്സിലായില്ലസുഹൃത്തേ?

അതുതന്നെ കവിതാലക്ഷണം.
ഒറ്റവായനയിലൊന്നുംമനസ്സിലാകാതെ,
കലുഷിതമായഅനുവാചകഹൃദയംകൊണ്ട്
അമ്മാനമാടാനുള്ളസിദ്ധിയാണുകവിത്വം.

കുനിഞ്ഞശിരസ്സോടെ തിരിച്ചെത്തുമ്പോള്‍,
കുഞ്ഞിനു കൊടുക്കാനുള്ള പാലില്‍
അമ്മവെള്ളം ചേര്‍ക്കുന്നു.....

പശൂമ്പാലു മുലപ്പാലോളം നേര്‍പ്പിക്കണം.

ഇല്ലെങ്കില്‍ ...???

ദഹനക്കേടുവരും ,
കുടിച്ചതതുപോലെ പുറത്തെത്തും അത്രന്നെ....

8 comments:

  1. വിപ്ലവാത്മകഉത്തരാധുനികതയിലേക്ക്
    വളര്‍ന്നു വികസിക്കാത്ത
    ഒറ്റവായനയിലൊന്നുംമനസ്സിലാകാതെ,
    കവിതയെക്കാൾ മുലപ്പാലുപോലെ നേർത്ത കവിതക്കാണു എന്റെ പ്രാർത്ഥന

    ReplyDelete
  2. ഇത്തരം സഹൃദയ പ്രാര്‍ത്ഥനകളുടെ മാത്രം നേരിയ ഇടിമുഴക്കത്തില്‍ മുളപൊട്ടുന്നതാണ് പലപെണ്ണെഴുത്തുകളും...... നന്ദി

    ReplyDelete
  3. നന്നായിരിക്കുന്നു!!!
    വിതയുള്ള കവിതകള്‍..
    ആശംസകള്‍...

    ReplyDelete
  4. നന്നായിരിക്കുന്നു..!

    ReplyDelete
  5. ഹ, ഹ, ഹ, ഇതിനെക്കാള്‍ ലളിതമായി ഒരു സറ്റയര്‍ എങ്ങനെ ഷൂട്ട്‌ ചെയ്യും.?
    ഇതിനെക്കാള്‍ അനുഭാവ പൂര്‍ണ്ണമായി ജീവിതത്തെ എങ്ങനെ കാഴ്ച്ചപ്പെടുതും.?
    നീനയ്ക്ക് ഒരു സലാം.......!

    ReplyDelete
  6. നല്ല എഴുത്ത്.

    സൂക്ഷ്മം. ലക്ഷ്യവേധി!

    (ഇനി ഇതിന്റെ അർത്ഥം എന്നോടു ചോദിച്ചേക്കരുത്!)

    ReplyDelete
  7. തീരെ ദഹനക്കേടുണ്ടാക്കാത്തത്. നന്നായി.

    ReplyDelete
  8. സത്യമായും ചിരിച്ചുപോയി. ശക്തമായ വിമര്ശനം. സത്യമായതും.

    ReplyDelete