16 Dec 2008

ലഹരി

കുറ്റബോധം തോന്നാത്ത
പ്രവൃത്തികള്‍ക്ക്
നിശതവിമര്‍ശനമേല്‍ക്കേണ്ടിവരുമ്പോള്‍,
സ്വയം തീര്‍ക്കുന്ന തടവറയിലെ
ഏകാന്തതയുടെ കറുത്ത നിശ്ശബ്ധത
എന്നെ ഹരംപിടിപ്പിക്കാറുണ്ട്.
ശേഷം,
പ്രക്ഷുബ്ധമനസ്സിന്നാഴങ്ങളിലേയക്കൂളിയിട്ട്,
പെറുക്കിയെടുക്കുന്ന
നഷ്ടസ്വപ്നക്കുപ്പിച്ചില്ലുകള്‍
ഒന്നൊന്നായി നിരത്തിവെച്ച്,
അവയ്ക്കുമുകളിലൂടെ ഹൃദയമുപയോഗിച്ച്
പതുക്കെ , വളരെപതുക്കെ അമര്‍ന്നു നടക്കണം.
ചോരമണക്കുന്ന തണുത്തകാറ്റിനപ്പോള്‍
പ്രതികാരത്തിന്റെ ലഹരിയുണ്ട്,
വേദനയുടെ സംഗീതമുണ്ട്,
സാന്ത്വനത്തിന്റെ നനവും....‍

6 comments:

  1. ചോരമണക്കുന്ന തണുത്തകാറ്റിനപ്പോള്‍
    പ്രതികാരത്തിന്റെ ലഹരിയുണ്ട്,
    വേദനയുടെ സംഗീതമുണ്ട്,
    സാന്ത്വനത്തിന്റെ നനവും....‍

    കൊള്ളാം ഇഷ്ടപ്പെട്ടു ഈ വരികൾ

    ReplyDelete
  2. പെറുക്കിയെടുക്കുന്ന
    നഷ്ടസ്വപ്നക്കുപ്പിച്ചില്ലുുുകള്‍
    ഒന്നൊന്നായി നിരത്തിവെച്ച്,
    അവയ്ക്കുമുകളിലൂടെ ഹൃദയമുപയോഗിച്ച്
    പതുക്കെ , വളരെപതുക്കെ അമര്‍ന്നു നടക്കണം
    അപ്പോൾ
    പ്രതികാരത്തിന്റെ, വേദനയുടെ, സാന്ത്വനത്തിന്റെ
    രസപ്പൊരുത്തങ്ങൾ അറിയുമോ...
    പലപ്പോഴും സ്വയം തീര്‍ക്കുന്ന തടവറയിലെ
    ഏകാന്തതയുടെ കറുത്ത നിശ്ശബ്ധത
    എന്നെയും
    ഹരംപിടിപ്പിക്കാറുണ്ട്

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. നല്ല വരികള്‍...
    തുടരുക,
    പുതിയവയ്ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  5. വേദനയുടെ സംഗീതമാസ്വദിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി.

    ReplyDelete
  6. വേദനക്ക് ആയിരം വർഷത്തെ പഴക്കമുള്ള വീഞ്ഞി
    നേക്കാൾ ലഹരി കൂടും.കവിതനന്നായിട്ടുണ്ട്.

    ReplyDelete