3 Dec 2008

ദൂരം

ഇരുവഴിക്കിനിയെത്ര ദൂരംനടന്നാല്‍
അകലുവാനാകുമെന്നാരറിഞ്ഞൂ
മിഴികളില്‍ മഴയെത്ര പെയ്തൊഴിഞ്ഞാലിനി
ഓര്‍മ്മകള്‍ മായുമെന്നാരറിഞ്ഞൂ
ഇനിയെത്ര രാപ്പകല്‍മിഴിചിമ്മിയാല്‍ നിന്റെ
നിഴലകന്നൊരുവേള ഞാന്‍ നടക്കും
ഇനിയേതു തണലില്‍ തപംചെയ്യുകില്‍ വിരഹ
താപത്തിലുരുകുമെന്‍ തനു തണുക്കും
ഇനിയേതു കടലില്‍ കുളിച്ചുവന്നാല്‍
നിന്റെ സ്നേഹത്തിനുദകക്രിയയായിടും...

3 comments:

  1. വളരെ നല്ല വരികള്‍,ഇനിയുമെഴുതുക :)

    ReplyDelete
  2. ഇരുവഴിക്കിനിയെത്ര ദൂരംനടന്നാല്‍
    അകലുവാനാകുമെന്നാരറിഞ്ഞൂ

    നീന ഭാവിയുണ്ട്‌ കൈ വിടരുത്‌ കവിതയെ

    ReplyDelete
  3. നന്ദി വരികളെതൊട്ടുതലോടിയ ഇരുവരുടേയും നല്ലവാക്കുകള്‍ക്ക്.

    ReplyDelete