18 Jan 2009

ഗുരുവന്ദനം

സൂര്യാംഗുലീ പരിലാളനം
അസുലഭമീപ്രിയ ഗുരുവന്ദനം
ഹൃദയേ സുകൃത മൃദംഗനിനാദം
മിഴിയില്‍ സ്നേഹാര്‍ദ്ര മഴമേഘ വര്‍ഷം

സ്മരാമിമനസ്സാ സ്മരാമി മനസ്സാ
സ്മരാമി മമ ഗുരുപരമ്പരാ....

പ്രപഞ്ചമെന്‍ ഗുരുമാനസ സീമ
പ്രകാശമെന്‍ ഗുരുകടാക്ഷശോഭ
പ്രഭാതമറിവിന്‍ പ്രവാഹധാര
പ്രദോഷമോ ഗുരുകൃപാര്‍ദ്രലീല

സ്മരാമി മനസ്സാ സ്മരാമി മനസ്സാ
സ്മരാമി മമ ഗുരു പരമ്പരാ.....

(ഗാന സമര്‍പ്പണം...എന്നെ ഞാനാക്കിയ എന്റെ ഗുരുക്കന്മാര്‍ക്ക്)

5 comments:

  1. "സ്മരാമി മനസ്സാ സ്മരാമി മനസ്സാ
    സ്മരാമി മമ ഗുരു പരമ്പരാ....."
    നല്ല വരികള്‍ !!!!
    ഞാനും ഏറ്റുപാടുന്നു...

    ReplyDelete
  2. nalla varikal..guruvine vanthichhukondulla thudakkam ethinum uthhamam..thudaruka aashamsakal!

    ReplyDelete
  3. സൂര്യാംഗുലീ പരിലാളനം
    അസുലഭമീപ്രിയ ഗുരുവന്ദനം
    ഹൃദയേ സുകൃത മൃദംഗനിനാദം
    മിഴിയില്‍ സ്നേഹാര്‍ദ്ര മഴമേഘ വര്‍ഷം

    നന്നായിട്ടുണ്ട്‌ എന്നു പറയാതെ പോവാൻ എങ്ങിനേ കഴിയും. ആശംസകൾ

    ReplyDelete
  4. ormayundo ee ganam. paranju patticha nalla nimishangale ardradayode orkunnu...

    ReplyDelete
  5. ഈ പോസ്റ്റുകളൊക്കെ ആദ്യമായി കാണുന്നു. വളരെ നല്ല വരികള്‍

    'ഗുരുപരമ്പരാം' എന്നു വേണ്ടിയിരുന്നു, സംസ്കൃതമായിപ്പോയാല്‍ പിന്നെ അതുപോലെ വേണ്ടെ?

    ReplyDelete