23 Jan 2009

ഒരു സ്വാഗത ഗാനം

പാടാം ഇനിയൊരു ഗാനം
മധുര മനോഹര ഗാനം
സഹൃദയ ഹൃദയദളങ്ങളിലെഴുതിയ
പരിചിതമാമൊരുഗാനം
ഓര്‍മ്മയിലഴലിന്‍ പീലിതലോടും
പ്രിയമൊരു സ്വാഗതഗാനം......

മഴയുടെ വിരലുകള്‍ തഴുകുംതന്ത്രിയില്‍
പഴയൊരുഗീതകമുണരുന്നൂ
പലകുറിയൊന്നായൊഴുകിയവഴിയില്‍
ചിതറിയചിരികള്‍ കിലുങ്ങുന്നൂ
വളര്‍ന്നസ്നേഹത്തോപ്പില്‍,
വിടര്‍ന്ന വര്‍ണ്ണപ്പൂവായ്,
ഇനിയുമൊരരുണിമപടരുംപുലരിയില്‍
സ്നേഹ സ്വാഗതഗീതമിതാ...
( പാടാം.......)

സൗഹൃദ ചന്ദന ഗന്ധമലിഞ്ഞ
മനസ്സിലൊരാരവമുണരുന്നൂ
കല്പന കനകവിളക്കുകളില്‍നവ
ദീപസഹസ്രമൊരുക്കുന്നൂ
നിറഞ്ഞമേഘക്കണ്ണില്‍,
നിവര്‍ന്നവാര്‍മഴവില്ലായ്,
നോവുകളകലുമൊരനുപമവേളയില്‍
സ്നേഹ സ്വാഗത ഗീതമിതാ.....
(പാടാം..........)

4 comments:

  1. സ്നേഹ സ്വാഗത ഗീതം...
    great!!

    ReplyDelete
  2. നന്ദി രഞ്ജിത്....ഒരു വലിയ, കലാകാരന്റെ ആദ്യ സന്ദറ്‍ശനത്തിനു നന്ദി....പകല്‍കിനാവന്‍

    ReplyDelete
  3. ഈണമിട്ടുചൊല്ലാന്‍ കൊള്ളാവുന്ന കവിത. നന്നായിട്ടുണ്ട്!
    ആശംസകള്‍!!!!!

    ReplyDelete