18 Mar 2009

അരിമണിത്തൂക്കം


കിളച്ചുപാറ്റിയൊരിത്തിരിമുറ്റം
കൊട്ടുവടിക്കുകനത്തിലടിച്ചു
മിനുക്കിയപാളാക്കിറയില്‍ത്തിരുകി,
വേര്‍പ്പുതുടച്ചൊരു കോന്തലയില്‍നി-
ന്നമ്മചുരത്തിയ ഒരുപിടിയരിമണി
വറുത്തെടുത്തതു വീതംവെച്ചാ
കറുത്തകട്ടന്‍ ചായയിലിട്ടി-
ട്ടടുപ്പുകൂട്ടിയതെക്കിനിമുറ്റ
ത്തുരച്ചുതേച്ചൊരുചാണകമിളകീ-
ട്ടിടയ്ക്കുവിണ്ടൊരു പൂഴിത്തിണ്ടില്‍,
പടിഞ്ഞിരുന്നുകഴിക്കുംനേര-
ത്തവളോ,നീയോ,ഞനോതെല്ലും
നിനച്ചിരുന്നോ,കണക്കുനോക്കി,
ക്കുറിച്ചുവെച്ചിട്ടളന്നുതൂക്കി,
പകുത്തെടുക്കാന്‍ നാളെച്ചങ്കില്‍
പുളിച്ചുതികട്ടും ഭാഗംവെയ്പ്പ്!!!!!!!...

5 comments:

  1. hmmm, i like it .
    it grows stronger at the end
    kollam , hope you write more

    biswajith

    ReplyDelete
  2. നല്ല ആശയം, നല്ല പ്രതിപാദന രീതി. എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  3. നീനാ ഏതോ ഗോത്രഗീതത്തിന്റെ ചൂര്. ഫുള്‍സ്റ്റോപ് ഇല്ലതെ തീരുന്ന ജീവിതത്തിന്റെ ഒടുവിലെ ഒരു ദീര്‍ഘനിശ്വാസം. ഹൊ! കുറുകിക്കുറുകിയങ്ങനെ വീഴുകയല്ലേ ജീവിതത്തിന്റെ ഒരു ഖണ്ഡം. ഇലത്തുമ്പില്‍ നിന്നും ഇപ്പൊള്‍ വീഴും എന്ന മട്ടില്‍ ഒരു തുള്ളി നില്‍ക്കും പോലെ. നമിച്ചു.

    ReplyDelete
  4. നീനാ ,നല്ല കവിത

    ReplyDelete
  5. ശക്തമായ വരികള്. തുടരുക.

    ReplyDelete