12 Mar 2009

ചുവര്‍ച്ചിത്രങ്ങള്‍



മനസ്സിന്‍ മണ്‍ചുവരില്‍
ചുവര്‍ച്ചിത്രങ്ങള്‍,
കാലംമായ്ക്കാത്ത
നിറമുള്ള ചിത്രങ്ങള്‍,
ഓര്‍മ്മയില്‍ മഴപെയ്തു
തോരുമ്പോഴൊക്കെയും,
ഇന്നെഴുതിയതെന്നു
തോന്നുന്നചിത്രങ്ങള്‍.
ഓര്‍മ്മയുണ്ടോ
നിനക്കാസ്നേഹചിത്രങ്ങള്‍,
മിഴിമുനയാല്‍നമ്മ-
ളെഴുതിയ ചിത്രങ്ങള്‍...

നിഴലുകളില്ലാത്ത
രൂപങ്ങളില്‍ നിത്യ
നിഴലായലിയാന്‍
കൊതിയൂറുംചിത്രങ്ങള്‍,
തല്ലിത്തലോടും
തിരയായെന്‍തീരത്ത്
നീയുമുണ്ടായിരുന്ന
പകലിന്റെ ചിത്രങ്ങള്‍,
ഓര്‍മ്മയുണ്ടോ
നിനക്കാസ്നേഹചിത്രങ്ങള്‍,
വെയിലിനും
കുളിരുണ്ടെന്നോതിയചിത്രങ്ങള്‍...

ഇനിയൊരു തൂലിക
മഷിമുക്കിയെഴുതാന്‍
പഴുതുകളില്ലാത്ത
പരിപൂര്‍ണ്ണചിത്രങ്ങള്‍.
നോവിന്‍മുള്ളുകള്‍പോലും
തലോടിനീ,
പൂവിതളാക്കിയ
പ്രിയമുള്ളചിത്രങ്ങള്‍.
ഓര്‍മ്മയുണ്ടോ
നിനക്കാവര്‍ണ്ണചിത്രങ്ങള്‍,
സൗഹൃദ സംഗീത
സാഗരചിത്രങ്ങള്‍....

3 comments:

  1. എല്ലാം കൂടി കുറെയേറെ ചിത്രങ്ങൾ, മനോഹരമായിരിക്കുന്നു

    ReplyDelete
  2. ഓര്‍മ്മയുണ്ടോ??

    ഇല്ല..ഇതൊന്നും ഞാന്‍ ഓര്‍ക്കുന്നതേയില്ല. എനിക്ക്‌ തന്മാത്ര ഡിസീസ്‌ വല്ലതുമാണോ എന്റെ ദൈവമേ???

    പിന്നെ ചിത്രങ്ങള്‍ ഈ ബ്ലോഗിനു കൂടുതല്‍ മിഴിവേകുന്നു..

    എല്ലാ ആശംസകളോടെ.

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്‌.

    ReplyDelete
  3. ആ മണ്ചുമര് തൂത്ത് വെടിപ്പാക്കി വെക്കൂ.

    ReplyDelete