26 Apr 2009

കണ്ണാടി



ഞാനെന്റെ മുഖം കാണാന്‍,
നിന്റെ ആഴങ്ങളിലേക്ക് സൂക്ഷിച്ചുനോക്കി
കാറും കോളുമില്ലാതിരുന്നിട്ടും
നിന്റെ സുതാര്യതയില്‍ ഞാന്‍
പ്രതിബിംബിക്കപ്പെട്ടില്ല...
നിരാശയില്‍ വീര്‍ത്തുകെട്ടിയ
ഹൃദയഭിത്തിയില്‍ ഞാനിങ്ങനെ കോറിയിട്ടു
നിന്റെ സൗഹൃദം സത്യമല്ല.
പ്രതിഷേധക്കനല്‍വഴിയിലൂടെ,
വേദനയുടെ ചുഴലിക്കാറ്റുവീശി ,
കുതിച്ചുപാഞ്ഞുചെന്ന്
ഞാനൊരു കണ്ണാടിവാങ്ങി.
ചാഞ്ഞുംചരിഞ്ഞും നോക്കിയിട്ടും
എനിക്കെന്നെ കാണാനായില്ല.
വാങ്ങിനോക്കി കടക്കാരന്‍പറഞ്ഞു
മറുവശത്തു രസംപുരണ്ടിട്ടില്ല
വേറെതരാം.
വേണ്ട....കുറ്റബോധത്തോടെ,
കുനിഞ്ഞശിരസ്സോടെ, പതിയെ
തിരിച്ചുനടന്നു
ഞാനും നിന്റെ സൗഹൃദത്തിനുമറുപുറം
വിശ്വാസ രസം പുരട്ടാന്‍
മറന്നുപോയിരുന്നല്ലോ......

6 comments:

  1. Rasam purattatha kannadiyilum kanaam.. Athinu kannadachu nokkanam...!!!

    ReplyDelete
  2. ഞാനും...മറന്നുപോയിരുന്നല്ലോ......വിശ്വാസ രസം പുരട്ടാന്‍.
    വിത്യസതമാർന്ന ശൈലി മനോഹരമായത്‌.

    ReplyDelete
  3. കവിതയോട് കവിത പറയുന്നത്.

    ReplyDelete
  4. ഹഹഹഹഹ.....
    പരിഹസിച്ചതല്ല...ശീലമായിപ്പോയതാണ് :)

    നിത്യജീവിതത്തിന്റെ വയല്‍ വരംബത്തുനിന്ന് ദര്‍ശനങ്ങള്‍ കവിതക്കുംബിളില്‍ ഇറുത്തുവക്കുന്ന കവിക്ക്
    ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  5. vizwaasaththinte rasam puranta kannadiyile prathibimbam untaakuu. idea nannayi. kavitha nannayilya

    ReplyDelete
  6. പ്രതിഫലനങ്ങളില്ലാത്ത അനന്ത സുതാര്യത സമ്മാനിച്ച നിരാശയുടെ കാരണം വ്യക്തമായല്ലോ. രസം പുരണ്ട വരികള്.

    ReplyDelete