3 Dec 2009

സൗഹൃദംഒരു തൂവല്‍ ചെത്തിമിനുക്കി
മുന സാഗര തിരയില്‍ മുക്കി
നീലാംബര താളില്‍ മുഴുവന്‍
എഴുതുകിലും തീരുവതാണോ?
ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പി,
നീയെന്നിലപാരതയായി,
ഞാനന്നതിലലിയവെ നമ്മില്‍,
തളിരിട്ടൊരു സൗഹൃദകാവ്യം!

അന്നൊരു ചെറു പുഞ്ചിരികൊണ്ടോ,
കുളിരൂറിയ നോട്ടം കൊണ്ടോ,
കളിവാക്കിന്‍ പീലിയുഴിഞ്ഞോ,
നാം നമ്മെയറിഞ്ഞു തെളിഞ്ഞൂ,
അകമാകേ മണിമഴ ചിതറീ
മോഹങ്ങള്‍ നനഞ്ഞുകുതിര്‍ന്നൂ
പുതുമണ്ണിന്‍ ഗന്ധം പേറീ
കനവാകെയുലഞ്ഞുനിവര്‍ന്നൂ

സംഗമമൊരു പൗര്‍ണ്ണമിയായീ
വിരഹങ്ങള്‍ വേദനയായീ
രഹസ്യമലിഞ്ഞില്ലാതായീ
വിഷയത്തിന്‍ സീമവളര്‍ന്നൂ
നീയെന്റെ കരുത്തായ് മാറീ
ഞാന്‍ നിന്റെ വിളക്കായെത്തീ
തമ്മില്‍ ഭയമില്ലാതായി
മുന്നില്‍ വഴിയിരുളാതായി


വഴിതെറ്റും യാത്രയിലെല്ലാം
ശാസനകള്‍ തൊട്ടുതലോടി
അടിതെറ്റാതാഴംപുല്‍കാ
തൊരുതീരത്തണയാന്‍തുണയായ്
ഇന്നേറെയകന്നുടലാലേ
ഇനിയേറെയുമകലാം നാളേ
എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം പോകാന്‍....??

25 comments:

 1. ഇനിയേറെയുമകലാം നാളേ
  എന്നാലെന്തെരിയും നാളം
  വിട്ടെങ്ങു പ്രകാശം പോകാന്‍..
  മനോഹരമായ വരികൾ

  ReplyDelete
 2. ആഹാ! എത്ര മനൊഹരമാണു്‌ താങ്കളുടെ വരികള്‍............!

  ReplyDelete
 3. ഒരു തൂവല്‍ ചെത്തിമിനുക്കി
  മുന സാഗര തിരയില്‍ മുക്കി
  നീലാംബര താളില്‍ മുഴുവന്‍
  എഴുതുകിലും തീരുവതാണോ?
  ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പി,
  നീയെന്നിലപാരതയായി,
  ഞാനന്നതിലലിയവെ നമ്മില്‍,
  തളിരിട്ടൊരു സൗഹൃദകാവ്യം!

  എത്ര സുഖം ഈ വായനക്ക്‌
  നറുതളിർ പോലെ ഈ സൗഹൃദ കാവ്യം

  ReplyDelete
 4. "നീയെന്റെ കരുത്തായ് മാറീ
  ഞാന്‍ നിന്റെ വിളക്കായെത്തീ
  തമ്മില്‍ ഭയമില്ലാതായി
  മുന്നില്‍ വഴിയിരുളാതായി"

  ഇഷ്ടമായി, നല്ല വരികള്‍

  ReplyDelete
 5. വഴിതെറ്റും യാത്രയിലെല്ലാം
  ശാസനകള്‍ തൊട്ടുതലോടി
  അടിതെറ്റാതാഴംപുല്‍കാ
  തൊരുതീരത്തണയാന്‍തുണയായ്
  ഇന്നേറെയകന്നുടലാലേ
  ഇനിയേറെയുമകലാം നാളേ
  എന്നാലെന്തെരിയും നാളം
  വിട്ടെങ്ങു പ്രകാശം പോകാന്‍....??
  കൊള്ളാം

  ReplyDelete
 6. അതിമനോഹരമായ ഒരു രചന.

  ReplyDelete
 7. എത്ര അകലെ പോയാലും മനസ്സുകള്‍ അകലാതിരുന്നാല്‍ മതിയല്ലോ!

  ReplyDelete
 8. നീന ടീച്ചറേ,

  അധ്യാപകര്‍ക്കു വേണ്ടി ഏതാണ്ട് ഒരു വര്‍ഷമായിട്ട് ബ്ലോഗിങ്ങ് നടത്തിയിട്ട് ടീച്ചറെപ്പോലൊരാളെ ഇതുവരെ മാത്‌സ് ബ്ലോഗിലേക്ക് കണ്ടില്ലല്ലോയെന്നൊരു ഖേദമുണ്ട്.

  എന്നാല്‍, കേരളീയസമൂഹത്തില്‍ ഏറെ വിമര്‍ശനവിധേയമാക്കപ്പെടുന്ന അധ്യാപകലോകത്തു നിന്നും ഒരു അധ്യാപിക ഈ രീതിയില്‍, ഈ മേഖലയില്‍ സജീവമായി രംഗത്തുള്ളതില്‍‌ ഞങ്ങളേറെ സന്തോഷിക്കുന്നു.

  www.mathematicsschool.blogspot.com എന്നതാണ് മാത്‌സ് ബ്ലോഗിന്‍റെ വിലാസം. Daily updation ഉള്ള ബ്ലോഗിലെ ചര്‍ച്ചകളിലിടപെടുക. സുസ്വാഗതം.

  ടീച്ചറുടെ ഈ ബ്ലോഗിന്‍റെ ലിങ്ക് മാത്‌സ് ബ്ലോഗില്‍ നല്‍കുന്നുണ്ട്.

  ReplyDelete
 9. മനോഹരമായ വരികൾ

  ReplyDelete
 10. മണ്ണിനേയും മരങ്ങളേയും മനസ്സുകളേയും സ്‌നേഹിക്കുന്ന ഒരു ജനത വളര്‍ന്നുവരട്ടേ എന്ന്‌ പ്രത്യാശിക്കുന്നു.............ഒത്തിരി നന്‍മകള്‍... കുട്ടികള്‍ മരം നടുന്ന ചിത്രങ്ങള്‍ക്കുള്ള മറുപടി ...........അവിടെ കമന്റാന്‍ പറ്റാത്തതുകൊണ്ട്‌ ഈ പോസ്‌റ്റിലിടുന്നു...ക്ഷമിക്കണം...........വേഡ്‌ വെരിഫിക്കേഷനുള്ള പോസ്‌റ്റുകളില്‍ മേലില്‍ മറുപടി ഇടുന്നതല്ല.

  ReplyDelete
 11. വളരെ വളരെ നന്നായി

  ReplyDelete
 12. തീര്‍ച്ചയായും എഴുതിയാലും എഴുതിയാലും തീരാത്ത കവിതതന്നെയാണിത്. ഇഷ്ടപ്പെട്ടു നീന.

  ReplyDelete
 13. കവിതകളില്‍ ചില സ്പാര്‍ക്കുകള്‍
  ഒന്നു കൂടി മനസ്സിരുത്തിയാല്‍
  നന്നാവും .....

  ReplyDelete
 14. ഇഷ്ടമായി, നല്ല വരികള്‍

  ഒരു തൂവല്‍ ചെത്തിമിനുക്കി
  മുന സാഗര തിരയില്‍ മുക്കി
  നീലാംബര താളില്‍ മുഴുവന്‍
  എഴുതുകിലും തീരുവതാണോ?
  ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പി,
  നീയെന്നിലപാരതയായി,
  ഞാനന്നതിലലിയവെ നമ്മില്‍,
  തളിരിട്ടൊരു സൗഹൃദകാവ്യം

  www.tomskonumadam.blogspot.com

  ReplyDelete
 15. വരികള്‍............!നല്ല വരികള്‍

  ReplyDelete
 16. ithenthe ithranaalum kannil pettilla...!!!!

  ReplyDelete
 17. പെരുത്തിഷ്ടായി.. ഞാൻ വായിച്ച സമകാലിക blog കവിതകളിൽ ടീചറിന്റെ കവിതകളാണു എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതു..

  http://aksharagatha.blogspot.in/2011/11/blog-post.html

  ReplyDelete