3 Dec 2009

സൗഹൃദം



ഒരു തൂവല്‍ ചെത്തിമിനുക്കി
മുന സാഗര തിരയില്‍ മുക്കി
നീലാംബര താളില്‍ മുഴുവന്‍
എഴുതുകിലും തീരുവതാണോ?
ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പി,
നീയെന്നിലപാരതയായി,
ഞാനന്നതിലലിയവെ നമ്മില്‍,
തളിരിട്ടൊരു സൗഹൃദകാവ്യം!

അന്നൊരു ചെറു പുഞ്ചിരികൊണ്ടോ,
കുളിരൂറിയ നോട്ടം കൊണ്ടോ,
കളിവാക്കിന്‍ പീലിയുഴിഞ്ഞോ,
നാം നമ്മെയറിഞ്ഞു തെളിഞ്ഞൂ,
അകമാകേ മണിമഴ ചിതറീ
മോഹങ്ങള്‍ നനഞ്ഞുകുതിര്‍ന്നൂ
പുതുമണ്ണിന്‍ ഗന്ധം പേറീ
കനവാകെയുലഞ്ഞുനിവര്‍ന്നൂ

സംഗമമൊരു പൗര്‍ണ്ണമിയായീ
വിരഹങ്ങള്‍ വേദനയായീ
രഹസ്യമലിഞ്ഞില്ലാതായീ
വിഷയത്തിന്‍ സീമവളര്‍ന്നൂ
നീയെന്റെ കരുത്തായ് മാറീ
ഞാന്‍ നിന്റെ വിളക്കായെത്തീ
തമ്മില്‍ ഭയമില്ലാതായി
മുന്നില്‍ വഴിയിരുളാതായി


വഴിതെറ്റും യാത്രയിലെല്ലാം
ശാസനകള്‍ തൊട്ടുതലോടി
അടിതെറ്റാതാഴംപുല്‍കാ
തൊരുതീരത്തണയാന്‍തുണയായ്
ഇന്നേറെയകന്നുടലാലേ
ഇനിയേറെയുമകലാം നാളേ
എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം പോകാന്‍....??

22 comments:

  1. ഇനിയേറെയുമകലാം നാളേ
    എന്നാലെന്തെരിയും നാളം
    വിട്ടെങ്ങു പ്രകാശം പോകാന്‍..
    മനോഹരമായ വരികൾ

    ReplyDelete
  2. ഒരു തൂവല്‍ ചെത്തിമിനുക്കി
    മുന സാഗര തിരയില്‍ മുക്കി
    നീലാംബര താളില്‍ മുഴുവന്‍
    എഴുതുകിലും തീരുവതാണോ?
    ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പി,
    നീയെന്നിലപാരതയായി,
    ഞാനന്നതിലലിയവെ നമ്മില്‍,
    തളിരിട്ടൊരു സൗഹൃദകാവ്യം!

    എത്ര സുഖം ഈ വായനക്ക്‌
    നറുതളിർ പോലെ ഈ സൗഹൃദ കാവ്യം

    ReplyDelete
  3. "നീയെന്റെ കരുത്തായ് മാറീ
    ഞാന്‍ നിന്റെ വിളക്കായെത്തീ
    തമ്മില്‍ ഭയമില്ലാതായി
    മുന്നില്‍ വഴിയിരുളാതായി"

    ഇഷ്ടമായി, നല്ല വരികള്‍

    ReplyDelete
  4. വഴിതെറ്റും യാത്രയിലെല്ലാം
    ശാസനകള്‍ തൊട്ടുതലോടി
    അടിതെറ്റാതാഴംപുല്‍കാ
    തൊരുതീരത്തണയാന്‍തുണയായ്
    ഇന്നേറെയകന്നുടലാലേ
    ഇനിയേറെയുമകലാം നാളേ
    എന്നാലെന്തെരിയും നാളം
    വിട്ടെങ്ങു പ്രകാശം പോകാന്‍....??
    കൊള്ളാം

    ReplyDelete
  5. അതിമനോഹരമായ ഒരു രചന.

    ReplyDelete
  6. എത്ര അകലെ പോയാലും മനസ്സുകള്‍ അകലാതിരുന്നാല്‍ മതിയല്ലോ!

    ReplyDelete
  7. നല്ല വരികള്‍

    ReplyDelete
  8. മനോഹരമായ വരികൾ

    ReplyDelete
  9. മണ്ണിനേയും മരങ്ങളേയും മനസ്സുകളേയും സ്‌നേഹിക്കുന്ന ഒരു ജനത വളര്‍ന്നുവരട്ടേ എന്ന്‌ പ്രത്യാശിക്കുന്നു.............ഒത്തിരി നന്‍മകള്‍... കുട്ടികള്‍ മരം നടുന്ന ചിത്രങ്ങള്‍ക്കുള്ള മറുപടി ...........അവിടെ കമന്റാന്‍ പറ്റാത്തതുകൊണ്ട്‌ ഈ പോസ്‌റ്റിലിടുന്നു...ക്ഷമിക്കണം...........വേഡ്‌ വെരിഫിക്കേഷനുള്ള പോസ്‌റ്റുകളില്‍ മേലില്‍ മറുപടി ഇടുന്നതല്ല.

    ReplyDelete
  10. വളരെ വളരെ നന്നായി

    ReplyDelete
  11. തീര്‍ച്ചയായും എഴുതിയാലും എഴുതിയാലും തീരാത്ത കവിതതന്നെയാണിത്. ഇഷ്ടപ്പെട്ടു നീന.

    ReplyDelete
  12. കവിതകളില്‍ ചില സ്പാര്‍ക്കുകള്‍
    ഒന്നു കൂടി മനസ്സിരുത്തിയാല്‍
    നന്നാവും .....

    ReplyDelete
  13. ഇഷ്ടമായി, നല്ല വരികള്‍

    ഒരു തൂവല്‍ ചെത്തിമിനുക്കി
    മുന സാഗര തിരയില്‍ മുക്കി
    നീലാംബര താളില്‍ മുഴുവന്‍
    എഴുതുകിലും തീരുവതാണോ?
    ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പി,
    നീയെന്നിലപാരതയായി,
    ഞാനന്നതിലലിയവെ നമ്മില്‍,
    തളിരിട്ടൊരു സൗഹൃദകാവ്യം

    www.tomskonumadam.blogspot.com

    ReplyDelete
  14. വരികള്‍............!നല്ല വരികള്‍

    ReplyDelete
  15. ithenthe ithranaalum kannil pettilla...!!!!

    ReplyDelete
  16. പെരുത്തിഷ്ടായി.. ഞാൻ വായിച്ച സമകാലിക blog കവിതകളിൽ ടീചറിന്റെ കവിതകളാണു എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതു..

    http://aksharagatha.blogspot.in/2011/11/blog-post.html

    ReplyDelete