2 Mar 2010

മറക്കുട



മറക്കുടചൂടാത്തൊരു,
നേര്‍ത്ത നിലാവിന്റെ
തിരശ്ശീലയ്ക്കു പിന്നില്‍,
നറുമഞ്ഞിന്റെ ലയമായി
അവനവളിലലിഞ്ഞുചേര്‍ന്നു.
ചാതുര്‍വര്‍ണ്യത്തിന്റെ ചങ്ങലക്കെട്ടുലഞ്ഞു,
മനുസ് മൃതി അലറി,
അവനതുകേട്ടില്ല... അവളും...
അകത്തളങ്ങളില്‍ ഹോമാഗ്നി ജ്വലിച്ചു,
ഹവിസ്സിന്റെ ഗന്ധമിഴയുന്ന ഇടനാഴിയിലൂടെ,
കബന്ധങ്ങള്‍ പറന്നെത്തി.
അവനതു കണ്ടില്ല ...അവളും...
കാലാന്തരേ,
സ്മാര്‍ത്തവിചാരത്തിലുരുകിയൊലച്ച
അസ്ഥിപഞ്ജരങ്ങള്‍ക്കിടയിലൂടെ,
പിന്നീടെപ്പോഴോ....
ഒച്ചവെക്കാതെ,തിരിഞ്ഞുനടന്നൂ
മൂക്കുപൊത്തിക്കൊണ്ടൊരു
ലവ് ജിഹാദ്.......

8 comments:

  1. "ഹവിസ്സിന്റെ ഗന്ധമിഴയുന്ന" athentha sadhanam?

    ReplyDelete
  2. ഒഴാക്കന്‍, ഹോമം നടത്തുമ്പോള്‍ ഹോമാഗ്നിയില്‍ നിക്ഷേപിക്കുന്ന ദ്രവ്യങ്ങളില്‍ ഒന്നാണ് ഹവിസ്സ്.അരി പ്രത്യേക പാകത്തില്‍ തിളപ്പിച്ചതാണിത്. നിത്യം ഹോമം പതിവുള്ള ഇല്ലങ്ങളുടെ ഇടനാഴിയിലീ ഗന്ധമൊഴുകും. നന്ദി ചോദ്യത്തിനും സന്ദര്‍ശനത്തിനും.

    ReplyDelete
  3. നീന ടീച്ചറേ,
    ആദ്യ പകുതി സ്പഷ്ടം. പക്ഷെ, രണ്ടാം പകുതിയെപ്പറ്റി ചെറുതായെങ്കിലും ഗദ്യരൂപേണ ഒന്നു സൂചിപ്പിക്കാമായിരുന്നു.

    പിന്നെ അസ്ഥിപഞ്ജരമല്ലേ ശരി?

    (കമന്റിടുമ്പോള്‍ ചോദിക്കുന്ന സെക്യൂരിറ്റി കോഡിന്റെ പരിപാടി എടുത്തുകളയണം കേട്ടോ)

    ReplyDelete
  4. അഗ്നിസാക്ഷി സിനിമ കണ്ടിട്ടു എഴുതിയതാണോ? ചിത്രവും, വരികളുമതോർമ്മിപ്പിക്കുന്നു...

    ReplyDelete
  5. അല്ല...ഒരുപാടാഗ്രഹിച്ചിട്ടും ഇതുവരെ ആ പടം കാണാനൊത്തിട്ടില്ലെന്നു ജാള്യതയോടെ പറയട്ടേ... മറ്റൊരു ചിത്രവും ഇത്ര ചേര്‍ച്ചയുള്ളതായി തോന്നിയില്ല.ശോഭനയോടുള്ള ഒരു partiality യും കൂടി ഉണ്ടെന്നു കൂട്ടിക്കോളൂ.

    ReplyDelete
  6. കൊള്ളാം, ചെറുകവിത...

    ആശംസകൾ!

    ReplyDelete
  7. മാനുഷിയും മാനസിയും ഉപേക്ഷിച്ച പോരാട്ടം തുടരുന്നതില്‍ ഏേറെ സന്തോഷം.

    ReplyDelete
  8. പഴയ വീഞ്ഞ് പുതിയ കുപ്പിയില് എന്നര്ത്ഥം. നല്ല കവിത.

    ReplyDelete