നീ കടുത്തൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍,
ഞാനതാവര്ത്തിക്കില്ലായിരുന്നെന്നു തോന്നിയിട്ടുണ്ട്.
കടുപ്പിച്ചു പറയാനാവാതെ നീ കുഴങ്ങുന്നതു കണ്ടിട്ടും
നീപറയും വരെ തുടരാമെന്നു കരുതിയിട്ടുണ്ട്
പിന്‍വാങ്ങിയാല്‍ നീയാശ്വസിച്ചേനേ
എന്നറിഞ്ഞുകൊണ്ടുതന്നെ വീണ്ടും വീണ്ടും
വേഗത്തില്‍ നിന്നെക്കുഴിച്ചാഴ്ന്നിറങ്ങിയിട്ടുണ്ട്
അളമുട്ടിയാലും കടിക്കില്ലെന്ന നിന്റെ വാശിയുടെ തണലില്‍
ഒന്നുമറിയാത്തവളെപ്പോലെ ഉറക്കംനടിച്ചിട്ടുമുണ്ട്.
എന്തിനെന്നല്ലേ , നിനക്കും എനിക്കുമറിയാം
ഇന്നല്ലെങ്കില്‍ നാളെ,
ഒരു ഡീല്‍....
ഒരു ഭൂമി കുലുക്കത്തില്‍,
ഒരു സുനാമിയില്‍ ,
ഒരു കുഴി ബോംബില്‍ ,
ഒരു കൈത്തോക്കില്‍ ,
ഒരു സാരിത്തുമ്പിലെങ്കിലും.....
ഒരു ഡീല്‍....
ReplyDeletegreat....
ഡീല്‍
ReplyDeleteഎത്രമേല്‍ ഭയാനകം,
ReplyDeleteഈ നിഴല്നാടകം.
എത്രമേല്‍ ഭീതിദം
ഈ ജീവിതം
ഞരമ്പില്‍ നിന്ന് ചോര വാരുമ്പോലെ
ചോര്‍ന്നു പോകുന്നല്ലോ ശ്വാസം .
ഒരിക്കലും ജീവിക്കാതെ.
ജീവിക്കുകയോ അതിജീവിക്കുകയോ?
നന്നായിരിക്കുന്നു.
ReplyDelete