8 May 2010

പഞ്ചതന്ത്രം



പ്രണയം

കനല്‍ വാക്കുകളുടെ ചുംബനം
പൊള്ളലേല്‍ക്കാതെ ഏറ്റുവാങ്ങി
കവിളില്‍ ചെന്താമരവിരിയിച്ച
കൂട്ടുകാരിയോടവനുതോന്നിയ
വീര്യം കൂടിയൊരസൂയ.....

ഭയം

ഒച്ചിനെപ്പോലെ
അരിച്ചരിച്ചാണു വരിക
ഒരിക്കലൊന്നു തൊട്ടുനോക്കുകയേ വേണ്ടൂ
വഴുവഴുത്തങ്ങനെ ഒട്ടിനില്‍ക്കും

താപനം

പറയാനാശിച്ചതൊരുകടല്‍
വാക്കിലൊതുങ്ങിയതൊരു പുഴ
പറയാന്‍ തുനിഞ്ഞതൊരരുവി
പറഞ്ഞുതീര്‍ത്തതൊരു കവിള്‍
നീകേട്ടുനിന്നതതിലൊരു തുള്ളി....

ഓര്‍മ്മ

നനവുള്ളൊരു തണുത്ത നിഴല്‍
ഊളിയിട്ടൂളിയിട്ടൊടുവില്‍
തിരിച്ചുനീന്തിക്കേറാന്‍ മറന്ന്
അലിഞ്ഞലിഞ്ഞുതീരാവുന്നത്ര
ആഴമുള്ളൊരു നിഴല്‍....

മറവി

ക്രമരഹിതമായ നിഴല്‍വക്കിലെ
അലഞൊറികള്‍ക്കപ്പുറം
കണ്ണുകലിപ്പിച്ച് തിളച്ചുതൂവുന്ന
തെളിച്ചമേറിയൊരു മഞ്ഞവെളിച്ചം....

18 comments:

  1. വരികളിൽ തീക്ഷ്ണതയുണ്ട്. . പ്രണയം, ഭയം എന്നിവ കൂടുതൽ മനസ്സിൽ തട്ടി.. നല്ല വീക്ഷണങ്ങൾ.. അഭിനന്ദനങ്ങൾ

    ReplyDelete
  2. പഞ്ചതന്ത്രം വായിച്ചു കൊള്ളാം..നല്ല ഭാവനകള്‍...ആശംസകള്‍....

    പ്ലീസ് വിസിറ്റ്
    http://rajeshshiva2008.blogspot.com/

    ReplyDelete
  3. ഒച്ചിനെപ്പോലെ
    അരിച്ചരിച്ചാണു വരിക
    ഒരിക്കലൊന്നു തൊട്ടുനോക്കുകയേ വേണ്ടൂ
    വഴുവഴുത്തങ്ങനെ ഒട്ടിനില്‍ക്കും

    ReplyDelete
  4. പഞ്ച “തന്ത്രങ്ങളുടെ” വിശദീകരണം വായിച്ചു.
    ഗംഭീരം.

    (എന്റെ കവിത കൂടിയൊന്നു വായിക്കൂ...)

    ReplyDelete
  5. ഗംഭീരം വാക്കുകള്‍ക്കായി ധ്യാനിക്കുക

    ReplyDelete
  6. ithallallo sarikku panchathanthrangal..aano?

    kollam

    ReplyDelete
  7. വ്യാഖ്യാനങ്ങള്‍ നന്നായി. അവസ്ഥകളെ സ്വന്തം നിലയില്‍ കാണാ‍ന്‍ നടത്തുന്ന ശ്രമങ്ങള്‍ അല്ലെ ഏതൊരു കലാരൂപത്തിന്റെയും പ്രസക്തി.
    ഇവിടെ ആ ഫിലോസഫിയുണ്ട്.

    പിന്നെ എല്ലാം ആപേക്ഷികമാണ്.
    കവിതയും അങ്ങനെയാണല്ലോ.

    ഭയവും, താപനവും അതിന്റെ അപാരമായ മൌലികത കൊണ്ട് എന്നെ വല്ലാതെ ആകര്‍ഷിച്ചു.

    ഒറ്റ ഡിമാന്‍ഡ് മാത്രമെ എനിക്കുള്ളൂ, എത്രയും വേഗം പ്രിന്റ് മീഡിയയ്ക്ക് കൊടുക്കുക.

    താപനം വായിച്ചപ്പോള്‍ എനിക്കു ചുള്ളിക്കാടിന്റെ ഈ വരികള്‍ ഓര്‍മ്മ വന്നു.

    അറിഞ്ഞതില്‍ പാതി പറയാതെ പോയി
    പറഞ്ഞതില്‍ പാതി പതിരായും പോയി
    (18 കവിതകളുടെ ആമുഖം)

    ReplyDelete
  8. തപശ്ശക്തിയിലല്ലാതെ
    വരികയില്ല
    വാക്കുകളുടെ
    ഈ വസന്തം...

    ReplyDelete
  9. പറയാനാശിച്ചതൊരുകടല്‍
    വാക്കിലൊതുങ്ങിയതൊരു പുഴ
    പറയാന്‍ തുനിഞ്ഞതൊരരുവി
    പറഞ്ഞുതീര്‍ത്തതൊരു കവിള്‍
    നീകേട്ടുനിന്നതതിലൊരു തുള്ളി....

    ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു

    ReplyDelete
  10. നല്ല കവിത.ആശംസകള്‍

    ReplyDelete
  11. ഈ ശൈലി മനോഹരം. നല്ല കവിത
    ആശംസകൾ

    ReplyDelete
  12. ശരിക്കും വിതക്കുന്ന കവിത

    ReplyDelete
  13. കവിത വിലയിരുത്താനാളല്ല. വിമര്ശനങ്ങളേക്കാള് കൂടുതല് പ്രശംസയാണപ്പോള് വരിക. എന്നാലും ആദ്യരണ്ടെണ്ണം ശരിക്കുമിഷ്ടപ്പെട്ടു. കുഞ്ഞുവരികളില് വലിയ വായനാസുഖം.

    ReplyDelete
  14. നന്നായിരിക്കുന്നൂ

    ReplyDelete
  15. kavithakal istamayi ....muneeragragami...

    ReplyDelete
  16. നന്നായിട്ടുണ്ട്. തുടരുക

    ReplyDelete