21 Jun 2010

ദിശാജ്യോതിഷം

എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
ഞാനെന്റെ വേദന ചെറുതാക്കി
നിന്നേക്കാള്‍ സന്തോഷിക്കുന്നവരെ നോക്കി ....
നീ നിന്റെസങ്കടം വലുതാക്കി
നമ്മുടെ നോട്ടങ്ങള്‍ മുകളിലേക്കും താഴേക്കും
വഴിമാറിയൊഴുകിയ അതേ ബിന്ദുവിനെ ഖണ്ഡിച്ചുകൊണ്ട്
ജീവിതം പലകുറി  നെടുകെയും കുറുകെയും ചിതറിയോടി
ഒടുവില്‍ ....
കഴിഞ്ഞുപോയ വേദനിപ്പിക്കുന്ന ചിന്തകള്‍ക്കുനേരേ
വരാനിരിക്കുന്ന ആകുലതകള്‍ക്കുനേരേ
വാതില്‍ കൊട്ടിയടച്ചുഞാന്‍ തിരിഞ്ഞുനടന്നു
നീയാകട്ടെ ഞാനടച്ചവാതില്‍ തള്ളിത്തുറന്ന്
കത്തിയെരിയുന്ന തീയിലേക്ക്
നറുനെയ്യെന്നപോലുരുകിയൊലിച്ച്
ഒടുവിലനിവാര്യമായൊരാളലിനെ പഴിക്കുന്നു...
ജ്യോതിഷിയെ മാത്രമനുസരിക്കുന്ന നിന്നെ
 വേദനിപ്പിക്കാതെ തിരുത്താന്‍ പക്ഷേ,
ദിശാജ്യോതിഷം എന്നൊന്നുണ്ടോ എന്തോ?

20 comments:

 1. എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
  ഞാനെന്റെ വേദന ചെറുതാക്കി

  എന്റെ ജീവിതത്തില്‍ ഞാന്‍ പ്രായോഗികമായി ചെയ്യാറുള്ള സൂത്രം...

  ReplyDelete
 2. ഞാനും നീയും എപ്പോഴും മുഖാമുഖം
  ചിലപ്പോൾ നീ എന്നിലേക്കും
  ഞാൻ നിന്നിലേക്കും കടക്കുന്നു.

  പക്ഷേ എല്ലായ്പ്പോഴും
  നമ്മൾ നമ്മുടെ ഉള്ളിൽ തന്നെ.
  പരസ്പരം അതിർത്തി കടന്നു വരുമ്പോഴൊക്കെ
  പരിഭവങ്ങൾ, പരാതികൾ
  വേർപിരിയാനുള്ള വെമ്പലുകൾ
  കുറ്റം പക്ഷേ പരസ്പരം ചാരുന്നു.

  അടിസ്ഥാനപരമായി വ്യക്തികൾ അവരുടെ സ്വപ്നങ്ങൾ
  അഭിരുചികൾ ഒറ്റ തന്നെയാണ്.
  പക്ഷേ നമ്മൾ കൂട്ടുചേരാൻ കുതിക്കുന്നതെന്താണ്.

  ഒരേസമയം പരസ്പരം പകരാനും
  എന്നാലടുത്ത നിമിഷത്തിൽ അകലാനും
  കാരണം തേടുന്ന ദ്വന്ദ്വജീവിതത്തെ നന്നായി എഴുതി.
  ബന്ധങ്ങളിലെ വൈരുദ്ധ്യത്തെ ഞാൻ നന്നായി തൊട്ടറിഞ്ഞു.
  അല്ല ഓരോരുത്തരും മറ്റുള്ളവരുടെ ചിതയാണോ
  അല്ലങ്കിൽ മറ്റുള്ളവരിലേക്കല്ലാതെ എവിടേക്ക് നാം ഉരുകിയൊലിച്ചൊഴുകും?

  അനിവാര്യമായ അക്ഷരത്തെറ്റുകൾ സംഭവിക്കുമ്പോൾ നമ്മൾ എന്തിനാണ് വിധി എന്ന ഇല്ലായ്മയെ പുണരുന്നത്.
  ആവോ ആർക്കറിയാം ഇല്ലേ.

  പറയേണ്ടത് മാത്രം പറഞ്ഞു.

  സ്നേഹവും
  അതിൽ നിന്നുള്ള പഴിയും
  ഏറ്റക്കുറച്ചിലില്ലാതെ.

  ReplyDelete
 3. എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
  ഞാനെന്റെ വേദന ചെറുതാക്കി

  ReplyDelete
 4. നല്ല കവിത...
  മലയാളിത്തമുള്ള മനോഹരമായ കവിത.
  ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍ നേര്‍ന്നുകൊണ്ട്...
  സസ്നേഹം...
  അനിത
  JunctionKerala.com

  ReplyDelete
 5. എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
  ഞാനെന്റെ വേദന ചെറുതാക്കി

  ReplyDelete
 6. " ജീവിതം പലകുറി നെടുകെയും കുറുകെയും ചിതറിയോടി
  ഒടുവില്‍ ....
  കഴിഞ്ഞുപോയ വേദനിപ്പിക്കുന്ന ചിന്തകള്‍ക്കുനേരേ
  വരാനിരിക്കുന്ന ആകുലതകള്‍ക്കുനേരേ
  വാതില്‍ കൊട്ടിയടച്ചുഞാന്‍ തിരിഞ്ഞുനടന്നു"
  വിധി എന്ന നാമത്തിനു കീഴില്‍ തുന്നി ചേര്‍ത്താല്‍ എല്ലാം ശുഭം :(....ഒതുക്കവും ഒഴുക്കും പരപ്പും ഉള്ള വരികള്‍

  ReplyDelete
 7. very good...congrats..
  ചെറുതാക്കിയ വേദനകളെ സംഹരിക്കാന്‍
  ദിശ തിരഞ്ഞു നടന്നപ്പോള്‍ കണ്ടത് ദിശാജ്യോതിഷം
  സംശയങ്ങകറ്റാന്‍ ജ്യോതിഷിയെ തിരഞ്ഞപ്പോള്‍
  നീനാശബരീഷിനു സംശയം അങ്ങിനെയൊന്നുണ്ടോ

  ReplyDelete
 8. എവിടെ പോയൊളിച്ചു.?

  ReplyDelete
 9. സംസാരികുന്ന ചിത്രങ്ങളാണു കവിതയെന്നു ആരോ പരഞ്ഞിട്ടുണ്ട്‌...ഈ കവിതകളെല്ലാം ആ ഗണത്തില്‍പ്പെട്ടവയാണെന്ന് നിസ്സംശയം പറയാം..ആശംസകള്‍..

  ReplyDelete
 10. നീന കുറച്ച് വൈകി ഇവിടെയെത്താൻ. കവിത നന്നായിട്ടുണ്ട്.

  ReplyDelete
 11. ആശയസമ്പുഷ്ഠിയുള്ള കവിത, നല്ല അവതരണവും....

  ReplyDelete
 12. പ്രിയ നീനാ,
  കവിതകളെപ്പറ്റി അഭിപ്രായം പറയാന്‍ ഞാനായിട്ടില്ല.ബ്ലോഗിലെ പല കവിതകളും(ആനുകാലികങ്ങള്‍ വായിക്കുമ്പോഴും..)കമന്റ്‌സ്‌ അയക്കുന്നത്‌ ഒഴിവാക്കുകയാണ്‌ പതിവ്‌.ഒന്നാമത്‌ സമകാലികമലയാള കവിതയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പെടുന്നവരാണ്‌.അവരുടെ വ്യാജപ്രവചനങ്ങള്‍ പലതും സഹിക്കവയ്യ.നല്ല കവിതകള്‍ ഇന്ന്‌ തീര്‍ച്ചയായും ഉണ്ടാകുന്നുണ്ട്‌.അതു സമ്മതിച്ചുകൊണ്ടാണ്‌ മുകളിലെ അഭിപ്രായം പറയുന്നത്‌.
  താങ്കള്‍ വ്യത്യസ്‌തയാകുന്നതായി തോന്നി.കൂടുതല്‍ വായിക്കാം.

  ReplyDelete
 13. "എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
  ഞാനെന്റെ വേദന ചെറുതാക്കി
  നിന്നേക്കാള്‍ സന്തോഷിക്കുന്നവരെ നോക്കി ....
  നീ നിന്റെസങ്കടം വലുതാക്കി...."

  ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
  നന്നായിരിക്കുന്നു...

  ReplyDelete
 14. മുകളിലേക്കുള്ള വീക്ഷണ രേഖയും താഴേക്കുള്ള വീക്ഷണ രേഖയും ഖണ്ഡിക്കുന്ന ബിന്ദുവിലൂടെ ജീവിതം ചിതറിയോടുമ്പോള് എന്തിന് വരാനുള്ള ആകുലതകള്ക്കു നേരെ വാതിലടയ്ക്കണം? അനിവാര്യമായ ദുരന്തമെന്നറിയാമെങ്കില് എന്തിന് ജ്യോതിഷിയെ പഴിയ്കണം? സുഗതകുമാരി പാടിയപോലെ പാഴ്കുടിലടച്ച് തഴുതിട്ടിരുന്ന് ആനന്ദബാഷ്പം പൊഴിക്കാന് നില്ക്കാതെ നറുനെയ്യായി ചെന്ന് കരുത്തു കാട്ടിയ "നീ" ആണ് ഈ കവിതയിലെ നായകന്. തിരുത്താന് ദിശാജ്യോതിഷം തേടുന്ന "ഞാന്" എന്ന നായിക ഇവിടെ ദുര്ബ്ബലയാവുകയല്ലേ?

  ReplyDelete