8 Sept 2011


ചാണകം മെഴുകിയ മുററത്തരിമാവു
ണങ്ങിയ ചിത്രക്കളത്തിനുള്ളില്‍
നാട്ടുപൂക്കള്‍കൊണ്ടു തറ്റുടുത്ത് നെറുകി
ലഴകോടെ കൃഷ്ണകിരീടമേന്തീ
കീറിത്തുടങ്ങിയോരോലക്കുടചൂടി
മണ്ണില്‍മെനഞ്ഞമാതേവരുണ്ടോ...
നാക്കിലത്തുമ്പത്തു കുത്തരിച്ചോറു
വിളമ്പിയിരുന്നെന്നെ ഊട്ടുവാനായ്
വാത്സല്യമോടേ വഴിക്കണ്ണുമായ് കാത്തു
കാത്തിരിക്കുന്നൊരെന്നമ്മയുണ്ടോ....
എ​ങ്കിലേ ഓര്‍മ്മകള്‍ തുമ്പിതുള്ളൂ
സ്വാദോടെ ഞാനെന്റെ ഓണമുണ്ണൂ......

.............................ഓണാശംസകള്‍........................









5 comments:

  1. ഇതൊരു നല്ല നിര്‍ബന്ധമാണ്‌. ഇഷ്ടപ്പെട്ടു. ഓര്‍മ്മകള്‍ തുമ്പി തുള്ളട്ടെ ! ഓണാശംസകള്‍ !

    ReplyDelete
  2. ഓര്‍മ്മകള്‍ തുമ്പിത്തുള്ളട്ടെ.. നല്ല ഒരോണം നേരുന്നു...

    ReplyDelete
  3. അല്പം താമസിച്ചാണെങ്കിലും ഞാനുമെന്റെ അഭിപ്രായം പറയാം, എന്ത് കൊണ്ടും ഈ തീരുമാനമാണ് നല്ലത്. ചിലതിലൊക്കെ നാം നിര്‍ബന്ധബുദ്ധി കാണിക്കുന്നത് നല്ലതാണ്. നാം അങ്ങനെയങ്ങ് കീഴ്പ്പെട്ടുകൂടല്ലോ..!!!

    ReplyDelete
  4. ചന്തത്തിലെഴുതിയ ഒരു ഓണപ്പൂക്കളം പോലെ മനോഹരമായിരിക്കുന്നു !!

    ReplyDelete