2 Dec 2008

മഷിത്തണ്ടുകള്‍

ഇന്നൊരു സ്നേഹമഷിത്തണ്ടായ് ഞാന്‍
നിന്‍റ മനസ്സില്‍ മുളച്ചെങ്കില്‍,
പണ്ടുവരുത്തിയ നോവിന്‍പാടുക-
ളൊന്നൊഴിയാതേ മായ്ചേനേ..
നീയറിയാതൊരു നീര്‍മണിയായ് നിന്‍
നീള്‍മിഴി ഇതളിലൊളിച്ചേനേ..
ആരും പറയാത്തൊരു കഥയിനിയാ
മാനസ മതിലില്‍ വരച്ചേനേ

2 comments:

  1. നന്നായിരിക്കുന്നു.

    ReplyDelete
  2. നന്ദി...വരിക വീണ്ടും

    ReplyDelete