3 Dec 2008

സീമ

മോഹങ്ങള്‍ കാടുകയറാതിരിക്കാന്‍,
ഞാനവയ്ക്കുചുറ്റുിംവേലികെട്ടി.
പടര്‍ന്നുപന്തലിച്ച മോഹങ്ങളിലേക്കു പക്ഷേ....
കാടിറങ്ങിവന്നു.
മോഹങ്ങളും, കാടും, കെട്ടുപിണഞ്ഞ്,
തഴച്ചുവളര്‍ന്ന്,
വേലിക്കെട്ടുകള്‍ തകര്‍ന്നുപോയതില്‍പിന്നെയാകണം
നമുക്കിടയില്‍,
അതിരുകളില്ലാതെയായത്..!

4 comments:

  1. വേലി ചാടുന്ന പശുവിന് കോലു കൊണ്ട് മരണം എന്നൊരു ചൊല്ലുണ്ട്. അത് മോഹങ്ങള്‍ക്കും ബാധകമല്ലേ?...:)

    ReplyDelete
  2. എല്ലാം വായിച്ചും നന്നായിരിക്കുന്നു ആശംസകൾ

    ReplyDelete
  3. മോഹങ്ങള്‍ക്കാകാം....ചാടിയതുപക്ഷേ കോലില്‍ പടര്‍ന്നിറങ്ങും കാടല്ലയോ?...മലയാളിയുടെ മാറിയ ചിന്തകളിലൂറിയ അഭിപ്രായത്തിനു നന്ദി.വരിക വീണ്ടും.

    ReplyDelete