3 Dec 2008

മറവി

അന്ന്,
അവിചാരിതമായൊരു വേലിയേറ്റത്തില്‍
എന്റെ ഉള്‍ക്കടലിലെ സ്നേഹത്തിരകളിലൊന്നെങ്കിലും
നിന്നെത്തഴുകിയിരിക്കാം.
ശേഷം,
വിരല്‍ത്തുമ്പുകൊണ്ട് ,
നമ്മളൊരുപാടു സംസാരിച്ചു.
തിരയടങ്ങാത്ത കടല്‍പോലെ....
നുരഞ്ഞുപൊങ്ങിയ മനസ്സ്,
മനസ്സിലേയ്ക്കു കവിഞ്ഞൊഴുകുമ്പോള്‍
സന്ദേശങ്ങള്‍ നിലയ്ക്കാതായി.
നിനച്ചിരിയ്ക്കാതെ,
പൊടുന്നനെ ഒരു ദിവസം
നീയെന്നെ മറന്നു പോയി.
എങ്ങനെ???
നമുക്കിടയില്‍ ഉയര്‍ന്നു പൊങ്ങിയ
നിശ്ശബ്ദതയുടെ പാറക്കെട്ടില്‍
എന്റെ ചോദ്യം ആര്‍ത്തലച്ചു.
മൃദുവായി നീയൊന്നു പുഞ്ചിരിച്ചു.
ഉത്തരമെത്ര ലളിതം!!!
നിന്റെ മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയത്രേ.........

2 comments:

  1. പരാതിപ്പെട്ടിട്ട് കാര്യമില്ല.കാലം മാറിയപ്പോള്‍..എല്ലാവരും കോലം മാറി..അങ്ങനെ,ഓര്ത്തു വയ്ക്കപ്പെടെണ്ട പലതും ഓര്‍ക്കാതെ പോയി...
    നന്നായിരിക്കുന്നു..ലളിതമായ ഭാഷയില്‍ എഴുതിയ ഈ വരികള്‍..

    ReplyDelete
  2. ഓര്‍മ്മകള്‍ക്കും ഡിലീറ്റ് ബട്ടണുള്ള കാലത്ത് മറിച്ചുചിന്തിക്കുന്ന മനസ്സുകള്‍ കുളിര്‍മഴയാണ്....നന്ദി സ്മിത....

    ReplyDelete