3 Jan 2009

ന്യൂട്രലൈസേഷന്‍

നിനക്കും, എനിയ്ക്കുമിടയിലെ
സൗഹൃദത്തിന്റെ രസതന്ത്രമറിയാന്‍,
ഞാനെന്റെ മനസ്സാകുന്ന പരീക്ഷണശാലയിലേയ്ക്കുകയറി.
എന്റെ വേദനകളുടെ അമ്ലരസങ്ങളെ നിര്‍വ്വീര്യമാക്കുന്ന
നിന്റെ ജാലവിദ്യയറിയാന്‍,
ഞാനെന്റെ കരളുകീറി ചുവന്നലിറ്റ്മസ്സ്പേപ്പറുണ്ടാക്കി.
നിന്നില്‍മുക്കിയെടുക്കവേ നീലിച്ചുപോയ
അതിനെനോക്കി ഞാന്‍ വിധിയെഴുതി
ന്യൂട്രലൈസേഷന്‍......

10 comments:

  1. ഹോ! ന്യൂട്രലൈസേഷന്‍.....

    ReplyDelete
  2. http://rehnaliyu.blogspot.com/2008/07/blog-post_12.html

    ReplyDelete
  3. അപ്പൊ,പ്രശ്നം തീര്‍ന്നോ?

    ReplyDelete
  4. അപ്പോള്‍ പ്രശ്നം ന്യൂട്രലൈസേഷന്‍ ആണല്ലേ? എന്തായാലും ഈ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് നീനക്ക് തന്നെ ഇരിക്കട്ടെ. നല്ല ഭാവന അഭിനന്ദനങ്ങള്‍...

    ReplyDelete
  5. കൊള്ളാലോ ടീച്ചറേ..
    ഈ ഘടനാമാറ്റം!!!!
    ആശംസകള്‍.....

    ReplyDelete
  6. രസതന്ത്രം ആസ്വദിച്ച ശിവയ്ക്കും,വല്ല്യമ്മായിക്കം,സ്മിതയ്ക്കും,രഘുവിനും,പിന്നെരഞ്ജിത്തിനും നന്ദി.

    ReplyDelete
  7. സൌഹൃദത്തിന്റെ രസതന്ത്രത്തിലൂടെയുള്ള... പുതുവത്സരാശംസകള്‍...

    ReplyDelete
  8. നന്ദി സ്വപ്ന,സന്ദര്‍ശനത്തിനും പുതുവത്സരാശംസകള്‍ക്കും.മയൂര...ഇനിയും വരിക...

    ReplyDelete
  9. ആ രസതന്ത്രത്തിന്റെ കണക്ക് ഒരുവിധം കൃത്യമായിട്ടുണ്ട്.

    ReplyDelete