29 Jan 2009

തീവണ്ടി

അന്നൊക്കെ,
കൂകിപ്പായും തീവണ്ടിപ്പാട്ടിന്റെ
ഈണത്തിലലിഞ്ഞുപോകുന്ന,
കൊതിയൂറുന്ന പഞ്ഞിമിഠായിയായിരുന്നു
എനിക്കു നമ്മുടെ ബാല്യം.
പക്ഷേ.....
അക്ഷരപ്പിഴയാലര്‍ത്ഥശൂന്യമായ
ഉത്തരമില്ലാത്തൊരു ചോദ്യം
പ്രിയപ്പെട്ടവര്‍ക്കുള്ളില്‍കൊളുത്തി
നീയുമൊരു തീവണ്ടിപ്പാട്ടില്‍
അലിഞ്ഞുതീര്‍ന്നതില്‍പിന്നെ
എന്റെ പഞ്ഞിമിഠായിക്ക്
ചോരയുടെ ചുവപ്പാണ്
കണ്ണീരിന്റെ ചവര്‍പ്പും

3 comments:

  1. നിന്റെ കണ്ണ്‌നീല ജലജ്വോല എന്നിലേക്ക്‌ പടരുന്നു....

    നന്നായിരിക്കുന്നു

    ReplyDelete
  2. മനോഹരമായിരിക്കുന്നു ഈ ഓർമ്മകളുടെ പഞ്ഞി മിഠായിയിൽ അലിഞ്ഞുചേർന്ന ബാല്യം

    ReplyDelete
  3. നല്ല വരികള്

    ReplyDelete