11 Mar 2009

ചായ

സങ്കല്പങ്ങളുടെ മഞ്ഞുറയുന്ന
തണുത്തവെളുപ്പാന്‍കാലത്ത്,
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിളപ്പിച്ച്
ഒരു ചായയിട്ടുതന്നൂ ഭാര്യ.
ഊതിത്തണുപ്പിക്കാന്‍പോലും മറന്ന്
ഒറ്റവലിക്കുകുടിച്ചതുകൊണ്ടാവാം....
മനസ്സുപൊള്ളി,
കല്പന വെന്തു,
രുചിയുംപോയി.
വെറുതെയാണോ , പണ്ടു പ്രണയകാലത്ത്,
നീയെനിക്കു ചായ വിലക്കിയത്!!!!.....

10 comments:

  1. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിളപ്പിച്ച്
    നീ തന്ന ഈ കവിതയും ഒത്തിരി മനോഹരം, ആശംസകൾ

    ReplyDelete
  2. its really amazing.malayalathil abiprayam parayanulla vazhi ariyathatukondanu manglishil ,sorry. once again its amazing...nalla oru malayala kaviye ningalil ninnum pradheekshikkunnu

    ReplyDelete
  3. ഈ സഹൃദയ സ്പന്ദനങ്ങള്‍ക്ക് എങ്ങനെ നന്ദിപറയേണ്ടൂ....വരവൂരാനും,konthuuparambum ഇനിയും വരണം.....

    ReplyDelete
  4. "ചായ"oru mahatthaaya sathyam!!!!good work.:)

    ReplyDelete
  5. പ്രണയം യാഥാര്‍ത്ഥ്യം റദ്ദു ചെയ്യുന്നു. എതായാലം ചായ ഓപ്പണ്‍ അല്ലല്ലോ. ദാമ്പത്യം പുഷ്കലം.ആശംസകള്‍.

    ReplyDelete
  6. ചായരുചിച്ചു നല്ലവാക്കുകള്‍ തന്ന മഹി,രഘുമാഷ്,കരീം....നന്ദി

    ReplyDelete
  7. ഈ ചായക്ക് ജീവിതത്തിന്റെ ഛായ...

    ReplyDelete
  8. ഈ ചായയുടെ രുചി എനിക്കുമിഷ്ടമായി കേട്ടോ. മനോഹരം.

    ReplyDelete
  9. ചൂടുള്ള ജീവിത യാഥാര്ത്ഥ്യങ്ങളും ഉറഞ്ഞ സങ്കല്പ്പനങ്ങളും പൊരുത്തപ്പെടുന്നില്ല. അല്ലേ? ചായ അവിടെയിരിക്കട്ടെ. സങ്കല്പ്പ ലോകത്തേക്ക് മടങ്ങുക.

    ReplyDelete