സങ്കല്പങ്ങളുടെ മഞ്ഞുറയുന്ന
തണുത്തവെളുപ്പാന്‍കാലത്ത്,
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിളപ്പിച്ച്
ഒരു ചായയിട്ടുതന്നൂ ഭാര്യ.
ഊതിത്തണുപ്പിക്കാന്പോലും മറന്ന്
ഒറ്റവലിക്കുകുടിച്ചതുകൊണ്ടാവാം....
മനസ്സുപൊള്ളി,
കല്പന വെന്തു,
രുചിയുംപോയി.
വെറുതെയാണോ , പണ്ടു പ്രണയകാലത്ത്,
നീയെനിക്കു ചായ വിലക്കിയത്!!!!.....
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിളപ്പിച്ച്
ReplyDeleteനീ തന്ന ഈ കവിതയും ഒത്തിരി മനോഹരം, ആശംസകൾ
its really amazing.malayalathil abiprayam parayanulla vazhi ariyathatukondanu manglishil ,sorry. once again its amazing...nalla oru malayala kaviye ningalil ninnum pradheekshikkunnu
ReplyDeleteഈ സഹൃദയ സ്പന്ദനങ്ങള്‍ക്ക് എങ്ങനെ നന്ദിപറയേണ്ടൂ....വരവൂരാനും,konthuuparambum ഇനിയും വരണം.....
ReplyDelete"ചായ"oru mahatthaaya sathyam!!!!good work.:)
ReplyDeleteപ്രണയം യാഥാര്‍ത്ഥ്യം റദ്ദു ചെയ്യുന്നു. എതായാലം ചായ ഓപ്പണ്‍ അല്ലല്ലോ. ദാമ്പത്യം പുഷ്കലം.ആശംസകള്‍.
ReplyDeletewonderful...
ReplyDeleteചായരുചിച്ചു നല്ലവാക്കുകള്‍ തന്ന മഹി,രഘുമാഷ്,കരീം....നന്ദി
ReplyDeleteഈ ചായക്ക് ജീവിതത്തിന്റെ ഛായ...
ReplyDeleteഈ ചായയുടെ രുചി എനിക്കുമിഷ്ടമായി കേട്ടോ. മനോഹരം.
ReplyDeleteചൂടുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളും ഉറഞ്ഞ സങ്കല്പ്പനങ്ങളും പൊരുത്തപ്പെടുന്നില്ല. അല്ലേ? ചായ അവിടെയിരിക്കട്ടെ. സങ്കല്പ്പ ലോകത്തേക്ക് മടങ്ങുക.
ReplyDelete