11 Aug 2009

തത്വമസി


ഒരുദിവസം,
വിളിക്കാതെ കയറി വന്നതാണവന്‍ ,
എന്റ നാടന്‍ നായ്ക്കുട്ടി.
എന്നിട്ടും അവന്‍ തന്നാലാവുന്നതിലപ്പുറം
കാവല്‍പ്പണി ചെയ്തു
തെല്ലം പരാതിയില്ലാതെ....
സുന്ദരനായിട്ടും , അവനെനോക്കി
പരിഷ്ക്കാരിപ്പെണ്ണുങ്ങള്‍ ചിറികോട്ടിച്ചോദിച്ചു
"ഏതാ ബ്റീഡ്?"
കേട്ടപ്പോഴെനിക്കു കലികേറി
പോട്ടെടാ....ഇവറ്റകളെന്നോടും ചോദിച്ചതാ
"ടീച്ചര്‍ എയ്ഡഡോ ,അണ്‍എയ്ഡഡോ?"
കേട്ടപ്പോ അവനൊന്നു മുരണ്ടു.
പിന്നേയും , പിന്നേയും,
വന്നവരും പോയവരും
ചിറികോട്ടിച്ചിറികോട്ടി സഹികെട്ട്
നായ്ക്കുട്ടി തെരുവിലേക്കിറങ്ങി
ഞാന്‍ എയ്ഡഡിലേക്കും
സ്റ്റാഫ്റൂമിലെ ജയിലഴികളിലൂടെ
നഷ്ടസ്വര്‍ഗ്ഗത്തിലേക്കു മിഴിനീട്ടിയിരിക്കേ,
പരസ്പരം കടിച്ചുകീറുന്ന കൂട്ടരില്‍നിന്നകന്ന്
അന്ധാളിച്ചിരിക്കുന്നൂ അവന്‍ ,
ശരിക്കും എന്നെപ്പോലെ.......
മണിമുഴങ്ങി,
സഹടീച്ചറുടെ ചെവിയില്‍ നിന്നും ചുണ്ടൂരി,
ഏമ്പക്കം വിട്ടുകൊണ്ട് ചിറികോട്ടി
ആരോചോദിച്ചു,
"ആത്മാര്‍ത്ഥതയ്ക്കിന്നു വീട്ടീപ്പോണ്ടായോ?"
ജനാലയ്ക്കപ്പുറത്തുനിന്നും
ഇപ്പോഴവന്‍ ചിറികോട്ടിയതെന്നോടോ അതോ........

6 comments:

  1. കൊള്ളാമല്ലോ ഇവൻ

    ReplyDelete
  2. Muhammed Ali. M.K12 August 2009 at 22:17

    very good

    ReplyDelete
  3. "ആത്മാര്‍ത്ഥതയ്ക്കിന്നു വീട്ടീപ്പോണ്ടായോ?"
    ജനാലയ്ക്കപ്പുറത്തുനിന്നും
    ഇപ്പോഴവന്‍ ചിറികോട്ടിയതെന്നോടോ അതോ.......

    ഇയാളോട്‌ തന്നെയായിരിക്കും...കുറ്റം ആത്മാർത്ഥത...

    നല്ല ചിന്തകൾ...ആശംസകൾ

    ReplyDelete
  4. ഇപ്പോഴവന്‍ ചിറികോട്ടിയതെന്നോടോ അതോ........ Angineyavane vaziyullu...!

    Manoharam, Ashamsakal...!!!

    ReplyDelete
  5. നീനയ്ക്ക് സീരിയസ്സായ സറ്റയര് നന്നായി വഴങ്ങുന്നുണ്ട്.

    ReplyDelete