16 Feb 2010

മഴപാടുന്നൂ രാവിലത്രേ....



ഇരുട്ടിനൊരേകാന്തതയുണ്ട്,
വെളിച്ചത്തിനില്ലാത്തൊരേകാന്തത!
അവിടം വാഴുന്നത്
നരിച്ചീറുകളെന്നു ശഠിക്കരുത്,
അവിടം വേഴാമ്പലുകളുടെ സങ്കേതം,
ഇറ്റുവീഴും മഴത്തുള്ളികള്‍ക്കായ്
നോറ്റിരിക്കുന്നവരുടെ ലോകം...
അവര്‍ക്കു മടുക്കാറില്ല മഴയെ,
അവര്‍ക്കു പനിക്കാറില്ല മഴയില്‍....
നിന്നെപ്പോലെ, എന്നെപ്പോലെ,
പെയ്യാന്‍ മടിച്ചുനില്‍ക്കേ...
പ്രീണിപ്പിച്ചു വിളിച്ചുവരുത്തി,
തിമിര്‍ത്തു പെയ്യിച്ച് ദാഹം തീര്‍ന്നാല്‍
പ്രാകി പ്പറഞ്ഞ്,
വാതിലുകള്‍ കൊട്ടിയടച്ച്,
മുഖംതിരിച്ചിരിക്കാറില്ലവര്‍
അതുകൊണ്ടത്രേ ....
മഴപെയ്യുന്നൂ പകലെങ്കില്‍,
പാടുന്നൂ രാവിലത്രേ

4 comments:

  1. ശരിക്കും ഇരുട്ടിന്റെ ആ എകാന്തയാണ് മഴയ്ക്ക് ആശ്വാസം.ആ മഴയാണ് രാത്രിയ്ക്ക് സുഖം നല്കുന്നത്

    ReplyDelete
  2. നിന്നെപ്പോലെ, എന്നെപ്പോലെ,
    പെയ്യാന്‍ മടിച്ചുനില്‍ക്കേ...
    പ്രീണിപ്പിച്ചു വിളിച്ചുവരുത്തി,
    തിമിര്‍ത്തു പെയ്യിച്ച് ദാഹം തീര്‍ന്നാല്‍
    പ്രാകി പ്പറഞ്ഞ്,
    വാതിലുകള്‍ കൊട്ടിയടച്ച്,
    മുഖംതിരിച്ചിരിക്കാറില്ലവര്‍

    ReplyDelete