28 Mar 2010

ഗോപീഗീതം


ഒന്നുകില്‍,
കുത്തുവാക്കുകളുടെ കനത്തപേമാരിക്കിടയില്‍
ശകാരത്തിന്റെ കാതടപ്പിക്കുന്ന ഇടിനാദം...
അല്ലെങ്കില്‍,
അവഗണനയുടെ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയില്‍
കുത്തിനോവിക്കുന്ന ഏകാന്തത...
ഇവയ്ക്കിടയിലെ
ഗൂഡസ്മിതങ്ങളിലെവിടെയോആയിരിക്കാം
ഞങ്ങളിലെ ഗോപസ്ത്രീകള്‍
പ്രണയമേഘം തോരാതെപെയ്യുന്ന,
പാട്ടുമണക്കുന്ന,
ഞങ്ങളുടെ രഹസ്യ വൃന്ദാവനം
നിങ്ങളറിയാതെ ഒളിച്ചുവെച്ചത്....

8 comments:

  1. വസന്തം പെയ്യട്ടെ,
    മനസിലും കവിതയിലും .

    ReplyDelete
  2. നീന എനിക്ക് മഴ സിനിമ ഓര്‍മ്മ വന്നു.മാധവിക്കുട്ടിയും.

    ഒളിച്ചു വച്ച പ്രണയ വൃന്ദവനം എന്ന് കേട്ടപ്പോള്‍.
    ഓരോരോ തിരിവിലും
    ഓരോരോ കോണിലും
    കാത്തിരിപ്പുണ്ട്‌ വാക്കിന്റെ കഠാരകള്‍
    നോക്കിന്റെ വാള്‍ ത്തലപ്പുകള്‍.
    ചേലിന്റെ തലപ്പിനു നേരെ
    സ്വപ്നത്തിന്റെ ചിമിഴിനു നേരെ
    നീണ്ടുവരും കൂര്‍ത്ത താക്കീതിന്റെ
    ചുവപ്പങ്കന്നുകള്‍.
    കവിതയുടെ ആദ്യഭാഗം
    ആവര്‍ത്തനം കൊണ്ട് ചെറുതായ് ഇടയുന്നു.

    ReplyDelete
  3. പെയ്തുകൊണ്ടേയിരിക്കട്ടെ,....

    ReplyDelete
  4. ഞങ്ങളിലെ ഗോപസ്ത്രീകള്‍
    പ്രണയമേഘം തോരാതെപെയ്യുന്ന,
    പാട്ടുമണക്കുന്ന,
    ഞങ്ങളുടെ രഹസ്യ വൃന്ദാവനം
    നിങ്ങളറിയാതെ ഒളിച്ചുവെച്ചത്....
    nannaaayirikkunnoo....

    ReplyDelete
  5. നന്നായിരിയ്ക്കുന്നു

    ReplyDelete
  6. നീനാ അഗ്രിഗെറ്ററില്‍ പോയി ജാലകം എനേബിള്‍ ആക്കു.

    ReplyDelete
  7. വളരെ നന്നായിരിക്കുന്നു. തുടരുക

    ReplyDelete
  8. സമഗ്രമായ സ്ത്രൈണദര്ശനം. ഞങ്ങളിലെ ഗോപസ്ത്രീകള് - നല്ല പ്രയോഗം.

    ReplyDelete