27 Apr 2010

മൂല്യനിര്‍ണയം


നീയെന്നെ വായിക്കാന്‍ ,
ഞാന്‍ കഥയായി ,കവിതയായി, ലേഖനമായി
പക്ഷേ..നിനക്കെന്റെ ഭാഷയറിയില്ലായിരുന്നു

നീയെന്നെ ദര്‍ശിക്കാന്‍,
ഞാന്‍ ചിത്രമായി, ശില്പമായി, കൊളാഷായി
പക്ഷേ..നീയന്നു കണ്ണടയെടുത്തിട്ടില്ലായിരുന്നു.

നീയെന്നെ അളക്കാന്‍
നിര്‍മ്മിച്ച മാനകം കൃത്യതയുള്ളതായിരുന്നു
പക്ഷേ..അതിലെ അംഗനത്തേക്കാള്‍
വളരേ ചെറുതായിരുന്നൂ ഞാന്‍....

നമ്മളന്നൊരു പുനര്‍മൂല്യനിര്‍ണയത്തിന്
അപേക്ഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ,
ഫലം മറ്റൊന്നായേനേ....

7 comments:

  1. നിനക്കു കാണാന്‍
    നിനക്കു കേള്‍ക്കാന്‍
    നിനക്കു തൊട്ടറിയാന്‍
    നിനക്കു രുചിക്കാന്‍
    നിനക്കു മണക്കാന്‍
    ഞാന്‍.
    പക്ഷെ
    നീയും ഇങ്ങന്നെ തന്നെ കരുതി
    ആരാദ്യം അളക്കും.
    എല്ലാവരുംഞാന്‍ മാത്രമാണല്ലോ
    കവിത അപൂര്‍ണ്ണമായി തോന്നി.
    ഇത് ഞാന്‍ നീനയോടു മുന്‍പും പറഞ്ഞിട്ടുണ്ട്.
    ഇവിടെ പൂര്‍ത്തീകരിക്കാന്‍ വേറെയും രൂപങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഉപയോഗിച്ചില്ല.

    എന്തൊരു ടെമ്പോയിലാണു പറഞ്ഞു വന്നത്. പക്ഷെ
    പാതിയില്‍ വായനക്കാരെ ഉപെക്ഷിച്ചു പൊകല്ലെ നീന.
    മെറ്റമോര്‍ഫോസിസിലെ ഗ്രിഗര്‍ സാംസയുടെ അവസ്ഥയാണല്ലോ എല്ലാര്‍ക്കും. ആരും അറിയുന്നില്ല.


    എല്ലാ മനുഷ്യരും ഒറ്റയ്ക്കാണ്
    നിന്റെ സംഗീതം പോലും.
    നമുക്കിടയിലെപ്പൊഴും
    അഗാധ ഗര്‍ത്തങ്ങളുടെ നദി
    അതിങ്ങനെ ഇത്രയുച്ചത്തില്‍
    സംസാരിച്ചുകൊണ്ടിരിക്കൂമ്പോള്‍
    നമ്മളെന്തു കേള്‍ക്കാനാണ്
    (ശിഹാബുദീന്‍ പൊയ്ത്തുംകടവിന്റെ തല എന്ന പുസ്തകത്തിന്റെ മുഖവാചകം.)

    ReplyDelete
  2. എല്ലാം സ്വയമെഴുതിത്തീര്‍ക്കാതെ വരികള്‍ക്കിടയിലെ ശൂന്യതയില്‍, പാതിവഴിയില്‍ വെച്ച്, വായനക്കാരനു പേനകൈമാറാനാണെനിക്കിഷ്ടം...അതു കവിതയിലെത്രമാത്രം ശരിയാണെന്നു ചിന്തിച്ചിട്ടില്ല....

    ReplyDelete
  3. പുനര്‍മൂല്യനിര്‍ണയത്തിന്
    അപേക്ഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ,
    ഫലം മറ്റൊന്നായേനേ.....

    നന്നായി.....

    ReplyDelete
  4. അവസാന ചോദ്യം പലപ്പോഴും നമ്മൾ നമ്മോട് ചോദിക്കാൻ മറന്നുപോകുന്നതല്ലേ.. പുനർമൂല്യനിർണ്ണയം പോയിട്ട് ശരിക്ക് ഒന്ന് മൂല്യനിർണ്ണയം പോലും നമ്മൾ ചെയ്യുന്നില്ല.. സംഭവം നന്നായി..

    ReplyDelete
  5. നീയെന്നെ വായിക്കാന്‍
    നീയെന്നെ ദര്‍ശിക്കാന്‍
    നീയെന്നെ അളക്കാന്‍

    ഒന്നിനും കഴിയാത്തതിന്റെ
    കാരണങ്ങള്‍ നിശ്ചയമുണ്ടായിരുന്നു.

    വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  6. ഒരു യുഗം തരൂ നിന്നെ അറിയാന്‍!!!!

    ReplyDelete
  7. manoharamaayirikkunnu ee kavitha. puthiya sameepanam

    ReplyDelete