3 Dec 2008

ശിശിരം

സൗഹൃദത്തിനും ഋതുഭേദമുണ്ടെങ്കില്‍,
ഇതു നമുക്കുളള ശിശിരകാലം.
മോഹങ്ങളിലകളായടരുന്ന കാലം,
മിഴിനീരുമഞ്ഞായുറയുന്ന കാലം,
പറയുവാനുണ്ടെന്നു തോന്നുന്നപലതും...
പറയുവാനാവാതെപോകുന്നകാലം.
കാണാതിരിക്കുകില്‍ കരള്‍നോവും കാലം
കണ്ടെങ്കില്‍ കനല്‍വീണു മിഴിപൊള്ളും കാലം
ഇതുതന്നെ കുളിരുള്ള ശിശിരകാലം,എങ്കി-
ലിതുതന്നെ നമ്മുടെ പ്രണയകാലം.

2 comments:

  1. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടും, ആശംസകൾ

    ReplyDelete
  2. പ്രണയം ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ. അതു പുല്‍മെട്ടില്‍ ഓടിക്കളിക്കും. പിന്നാലെ നാം. പിന്നെ അതിരുന്നിടത്ത് ഒരു മഞ്ഞുതുള്ളി മാത്രമാവും(ഏറ്തണ്ടിങ്ങനെ) സചിദാനന്ദന്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete